2010 - ലെ കോമൺവെൽത്ത് ഗെയിംസ് 2010 സമയത്ത് ടെക്നിക്കൽ സപ്പോർട്ട് നൽകിയ അനുഭവത്തിനിടയിൽ പുറത്തുവന്ന അഴിമതിക്കെതിരെ ശക്തമായി പ്രതികരിച്ചതാണ് അദ്ദേഹത്തിന്റെ സാമൂഹിക ഇടപെടലുകളുടെ തുടക്കം. തുടർന്ന് 2013 - ൽ ആം ആദ്മി പാർട്ടിയുടെ അഴിമതി വിരുദ്ധ നിലപാടുകളിൽ ആകർഷിതനായി അദ്ദേഹം രാഷ്ട്രീയത്തിലേക്ക് കടന്നു.
ചാത്തന്നൂർ മണ്ഡലം സെക്രട്ടറിയായി തുടക്കം കുറിച്ച അരുൺ, ചുരുങ്ങിയ കാലയളവിൽ കൊല്ലം ജില്ലാ നേതൃത്വത്തിലേക്കും തുടർന്ന് 2016 - ൽ സംസ്ഥാന കമ്മിറ്റിയിലേക്കും ഉയർന്നു. പാർട്ടിയുടെ ഐടി, ഡിജിറ്റൽ വിഭാഗങ്ങളിൽ നിർണായക പങ്ക് വഹിച്ച അദ്ദേഹം, 2022 - ൽ അരവിന്ദ് കെജ്‌രിവാൾയുടെ കേരള സന്ദർശനം ഏകോപിപ്പിക്കുന്നതിലും പ്രധാന പങ്ക് വഹിച്ചു.
ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ എഎപി നേടിയ വിജയത്തിന് പിന്നിലെ ഇലക്ഷൻ സ്ട്രാറ്റജി വാർറൂം പ്രവർത്തനങ്ങളിലും അദ്ദേഹം സജീവ സാന്നിധ്യമായിരുന്നു. 2023 - ൽ കേരള ഘടകത്തിന്റെ ഏറ്റവും പ്രായം കുറഞ്ഞ സംസ്ഥാന ജനറൽ സെക്രട്ടറിയായി ചുമതലയേറ്റ അരുൺ, വൈദ്യുതി നിരക്ക് വർധനവ്, സോളാർ വിഷയം, പാതിവില തട്ടിപ്പ് തുടങ്ങിയ വിഷയങ്ങളിൽ നടന്ന സമരങ്ങൾ ഏകോപിപ്പിച്ചുകൊണ്ട് ശ്രദ്ധ നേടിയിട്ടുണ്ട്.
2024 - ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് “ No Vote for BJP ” ക്യാമ്പയിൻ സംസ്ഥാനത്തുടനീളം വിജയകരമായി നടപ്പിലാക്കുന്നതിലും അദ്ദേഹത്തിന്റെ നേതൃത്വത്തിന് പ്രധാന പങ്കുണ്ടായിരുന്നു. നിലവിൽ സംസ്ഥാന ഒബ്സർവർ എന്ന നിലയിൽ പാർട്ടിയെ ശക്തിപ്പെടുത്തുന്ന പ്രവർത്തനങ്ങളിൽ അദ്ദേഹം സജീവമാണ്.