ഈ ഐപിഎല്‍ സീസണിലെ പ്രകടനവും ഫിറ്റ്നസും വിലയിരുത്തിയാകും അന്തിമ സ്ക്വാഡിനെ തീരുമാനിക്കുക.
സൂക്ഷ്മ നിരീക്ഷണവുമായി സെലക്ഷൻ കമ്മിറ്റി
അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി താരങ്ങളുടെ പ്രകടനം നേരിട്ട് വിലയിരുത്തും. എസ്.എസ്. ദാസ്, ആർ.പി. സിംഗ്, അജയ് രത്ര, പ്രഗ്യാൻ ഓജ എന്നിവർ വിവിധ നഗരങ്ങളില്‍ ക്യാമ്പ് ചെയ്ത് താരങ്ങളുടെ ഫോമും ഫിറ്റ്നസും നിരീക്ഷിക്കും. യുവതാരങ്ങള്‍ക്കൊപ്പം സീനിയർ താരങ്ങളായ രോഹിത് ശർമ, വിരാട് കോഹ്‌ലി എന്നിവരുടെ പ്രകടനങ്ങളും സമിതി ഉറ്റുനോക്കുന്നുണ്ട്. ഏകദിന ഫോർമാറ്റില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന താരങ്ങള്‍ക്ക് ഈ ഐപിഎല്‍ പ്രകടനം ഏറെ നിർണ്ണായകമാകും.
പേസ് നിരയില്‍ മാറ്റങ്ങള്‍ ; ഷമി പുറത്തായേക്കും ?
ബിസിസിഐ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് പേസ് ബോളിങ് നിരയിലാണെന്നാണ് സൂചന. ജസ്പ്രീത് ബുംറയുടെ ഫിറ്റ്നസ് പ്രധാനമായും വിലയിരുത്തപ്പെടും. മുഹമ്മദ് സിറാജ്, ഹാർദിക് പാണ്ഡ്യ, അർഷ്ദീപ് സിംഗ്, പ്രസിദ്ധ് കൃഷ്ണ എന്നിവർ 20 അംഗ പട്ടികയില്‍ ഇടംപിടിച്ചതായാണ് വിവരം. എന്നാല്‍, സീനിയർ പേസർ മുഹമ്മദ് ഷമിയുടെ പേര് നിലവിലെ പട്ടികയില്‍ ഇല്ലെന്നത് ശ്രദ്ധേയമാണ്.
ടി20 ലോകകപ്പിലെ മികച്ച പ്രകടനം മുൻനിർത്തി മലയാളി താരം സഞ്ജു സാംസണും സാധ്യതാ പട്ടികയിലുണ്ടെന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. ഐപിഎല്ലില്‍ തിളങ്ങുന്ന പുതിയ യുവപ്രതിഭകളെയും പട്ടികയിലേക്ക് പരിഗണിച്ചേക്കും. 2027-ലെ ഏകദിന ലോകകപ്പിന് ദക്ഷിണാഫ്രിക്ക, സിംബാബ്‌വേ, നമീബിയ എന്നീ രാജ്യങ്ങളാണ് സംയുക്തമായി ആതിഥേയത്വം വഹിക്കുന്നത്.