ചൈനയുടെ സൈനികോദ്യോസ്ഥ എലോണ്‍ മസ്കിന്റെ വിളമ്പുകാരിയായി വേഷം കെട്ടി നിന്നും. രഹസ്യം ചോര്‍ത്തി

ബീജിംഗ് : യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ബീജിംഗ് സന്ദർശന വേളയില്‍ വിദേശ പ്രമുഖരെയും ടെക് എക്സിക്യൂട്ടീവുകളെയും നിരീക്ഷിക്കാൻ വേഷം മാറിയ ഉദ്യോഗസ്ഥരെ ഉപയോഗിച്ച്‌ ചൈന.

ഇവര്‍ അമേരിക്കൻ പ്രതിനിധി സംഘത്തെ ചാരവൃത്തിക്ക് വിധേയമാക്കിയെന്ന് സ്വതന്ത്ര ബ്ലോഗറായ ജെന്നിഫർ സെങ് ആരോപിച്ചു.


ബീജിംഗിലെ ഒരു സര്‍ക്കാര്‍ വിരുന്നില്‍ കോടീശ്വരൻ എലോണ്‍ മസ്കിന് തൊട്ടുപിന്നില്‍ നില്‍ക്കുന്ന വിളമ്പുകാരിയായ സ്ത്രീ സജീവ ഡ്യൂട്ടിയിലുള്ള ചൈനീസ് സൈനിക ഉദ്യോഗസ്ഥയാണെന്ന് സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ സെങ് ആരോപിച്ചു.


ബീജിംഗിനെതിരെ ചാരവൃത്തി ആരോപിച്ച്‌ സെങ് രംഗത്ത് വരുന്നത് ഇതാദ്യമല്ല. 2023-ല്‍, കാനഡയില്‍ ഖാലിസ്ഥാനി ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി (സിസിപി) പങ്കുണ്ടെന്ന് അവർ അഭിപ്രായപ്പെട്ടിരുന്നു.ഇന്ത്യയ്‌ക്കും പാശ്ചാത്യ രാജ്യങ്ങള്‍ക്കും ഇടയില്‍ ഭിന്നത സൃഷ്ടിച്ച്‌ ഇന്ത്യയെ കള്ളക്കേസില്‍ കുടുക്കുക എന്നതായിരുന്നു ചൈനയുടെ ലക്ഷ്യമെന്ന് അവര്‍ പറയുന്നു.