ബിസിനസിൽ പങ്കാളിത്വം വാഗ്ദാനം ചെയ്ത തട്ടിപ്പിൽ പരാതി പരിഗണിക്കാതെ പോലീസ് , പിന്നിൽ ഉയർന്ന ഉദ്യോഗസ്ഥൻ എന്ന് സംശയം.

കൊച്ചി

വിദേശ ജോലി റിക്രൂട്ട്മെൻ്റ് ഓഫീസിൽ പങ്കാളിത്വം വാഗ്ദാനം ചെയ്ത് വീട്ടമ്മയിൽ നിന്ന് 5 ലക്ഷം രൂപയും , കോട്ടയത്തെ ലൈസൻസ് ഇല്ലാതെ ആറ് കോടിയോളം രുപ ഉദ്യോഗാർത്ഥികളെ പറ്റിച്ച കേസിൽ മൂന്ന് മാസം റിമാൻഡിൽ കഴിഞ്ഞ മറ്റൊരു സ്ത്രീയുടെ പേരിൽ പരാതിക്കാരിയുടെ ഉടമസ്ഥാവകാശം പവർ അറ്റോർണി എഴുതി വാങ്ങുകയും അതിനായി ആവലാതിക്കാരിയുടെ സർട്ടിഫിക്കറ്റുകളും പാസ്പോർട്ടും കൈക്കലാക്കി ഭീഷണിപ്പെടുത്തി വാങ്ങിച്ചതുമായ പരാതി ചേരാനല്ലൂർ സ്റ്റേഷനിൽ നൽകിയിട്ടും പ്രസ്തുത പരാതിയിൽ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല എന്ന് കാണിച്ച് മുഖ്യമന്ത്രിക്കും ചീഫ് സിക്രട്ടറിക്കും പരാതി നൽകിയിരിക്കയാണ് വീട്ടമ്മ. 


കാസർകോട് കുളത്തുർ സ്വദേശി വരിക്കുളം വീട്ടിൽ കുഞ്ഞിക്കണ്ണൻ മകൻ പ്രദീപിനെതിരെ വീട്ടമ്മ നൽകിയ പരാതിയാണ് ചേരാനല്ലൂർ പോലീസ് യാതൊരു നടപടിയും എടുക്കാത്തത്.


കർണാടകയിലെ ചിക്കമഗളൂർ കോടതിയിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കന്ന ചന്ദനക്കടത്ത് കേസിലും , കൊച്ചി കേന്ദ്രമായി മൂന്നൂറോളം പേരിൽ നിന്ന് വിസ വാഗ്ദാനം ചെയ്ത് ആറ് കോടി രൂപയും തട്ടിച്ച കേസിൽ മൂന്ന് മാസം റിമാൻഡ് പ്രതിയായ ജയിലിൽ കിടന്നും , കാസർകോഡ് സ്വന്തം വീടിനോട് ചേർന്ന് സഹോദരൻ്റെ ഭാര്യയെ ലൈംഗിക പീഡനം നടത്തിയതിനും ജയിലിൽ കിടക്കുകയും ' ചെയ്ത വ്യക്തിയെ സംസ്ഥാന പോലിസിലെ ഉയർന്ന പദവി വഹിക്കുന്ന ആൾ സംരക്ഷിക്കുന്നു എന്ന് പറഞ്ഞാൽ അത്യന്തം നിയമ വ്യവസ്ഥ യോടുള്ള വെല്ലുവിളിയാണ്.


പ്രദീപിൻ്റെ ബിസിനസ് പങ്കാളിയായിരുന്ന ഏഴ് വയസുള്ള ഒരു പെൺകുട്ടിയുടെ മാതാവുമായിരുന്ന വയനാട് പുൽപ്പള്ളി സ്വദേശിനിയായ മറ്റൊരു സ്ത്രീയുടെ അസ്വഭാവിക മരണത്തിലും പ്രദിപിൻ്റെ പങ്ക് സംസ്ഥാന പോലീസ് കാര്യക്ഷമമായി അന്വേഷിക്കാത്തത്.


അതുപോലെ അതേ കാലയളവിൽ കൊല്ലം സ്വദേശിനിയെ ബിസിനസിൽ പങ്കാളിത്വം വാഗ്ദാനം ചെയ്ത് അവരുടെ പരിചയക്കാരിൽ നിന്നും രണ്ട് കോടിയോളം രൂപയും അവരുടെ കാറും തട്ടിയെടുത്തതായ് ആരോപണം നിലനിൽക്കുന്നുണ്ട് ഇങ്ങനെയുള്ള ഒരാളെ ഏതെങ്കിലും വിധത്തിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥൻ സഹായിക്കുന്നുണ്ടെങ്കിൽ പ്രസ്തുത ഉദ്യോഗസ്ഥനെതിരെയും പ്രദീപിനെതിരെയും നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് കബളിക്കപ്പെട്ട വീട്ടമ്മ മുഖ്യമന്ത്രിക്കും പോലീസ് ചീഫിനും പരാതി നൽകിയിരിക്കുന്നത്.