തിരുവനന്തപുരം - കാസര്‍കോട് വന്ദേഭാരതിനുനേരെ കല്ലേറ് ; കേസെടുത്ത് റെയില്‍വേ പോലീസ്

കൊച്ചി : വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിന് നേരെ കല്ലേറ്. ട്രെയിനിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. അങ്കമാലി - ആലുവ ഭാഗത്തു വെച്ചാണ് ട്രെയിനു നേര്‍ക്ക് കല്ലേറുണ്ടായത്.

ഇന്നലെ രാത്രിയാണ് സംഭവം. സംഭവത്തില്‍ റെയില്‍വേ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതികള്‍ക്കായി അന്വേഷണം തുടരുന്നു. വന്ദേഭാരത് എക്‌സ്പ്രസിലെ സിസിടിവി ദൃശ്യം പരിശോധിക്കുകയാണെന്ന് റെയില്‍വേ പൊലീസ് പറഞ്ഞു.


കണ്ണൂരില്‍ വെച്ച്‌ കഴിഞ്ഞ ഫെബ്രുവരിയില്‍ വന്ദേഭാരത് എക്സ്പ്രസ്‌ ട്രെയിന്‌ നേർക്ക് കല്ലേറുണ്ടായിരുന്നു. തിരുവനന്തപുരത്തു നിന്ന്‌ മംഗളൂരുവിലേക്ക്‌ പോകുകയായിരുന്ന ട്രെയിനിനാണ് കണ്ണൂർ സൗത്തിനും കണ്ണൂർ റെയില്‍വേ സ്റ്റേഷനുമിടയിലുള്ള പ്രദേശത്തുവച്ച്‌ കല്ലേറുണ്ടായത്.