പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച കൊച്ചിയില്‍ ; വിവിധ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും

കൊച്ചി : പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച കൊച്ചിയില്‍. വിവിധ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും. എൻഡിഎ തെരഞ്ഞെടുപ്പ് കണ്‍വെൻഷനിലും മോദി പങ്കെടുക്കും.

ബുധനാഴ്ച രാവിലെ 11.30 ന് പ്രധാനമന്ത്രി നെടുമ്പാശ്ശേരിയില്‍ എത്തും.എറണാകുളം മറൈൻ ഡ്രൈവില്‍ ധീരവസഭ സംഘടിപ്പിക്കുന്ന പരിപാടിയാണ് പ്രധാന മന്ത്രിയുടെ ആദ്യ പരിപാടി. പിന്നീട് കലൂർ സ്റ്റേഡിയത്തിലേക്ക് റോഡ് ഷോ സംഘടിപ്പിക്കും.


കലൂർ സ്റ്റേഡിയത്തില്‍ വിവിധ കേന്ദ്ര പദ്ധതികളുടെ പ്രഖ്യാപനവും നടക്കും. ഇതിന് ശേഷമായിരിക്കും എൻഡിഎ കണ്‍വെൻഷൻ. കൊച്ചി കലൂർ രാജ്യാന്തര സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പാലക്കാട് പൊള്ളാച്ചി മെമു ട്രെയിൻ പ്രധാനമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്യും.


ചങ്ങനാശേരി, കുറ്റിപ്പുറം, ഷൊർണൂർ അമൃത് ഭാരത് സ്റ്റേഷനുകളുടെ ഉദ്ഘാടനം, വൈദ്യുതീകരണം പൂർത്തിയാക്കിയ ഷൊർണൂർ - നിലമ്പൂർ പാതയുടെ സമർപ്പണം. ബിപിസിഎല്‍, ദേശീയപാത അതോറിറ്റി എന്നിവയുടെ വിവിധ പദ്ധതികളുടെ ശിലാസ്ഥാപനം എന്നിവയും പ്രധാനമന്ത്രി നിർവഹിക്കും.