സഞ്ജു കേരളത്തിന്റെ പുത്രൻ, സര്‍ക്കാര്‍ ഔദ്യോഗിക സ്വീകരണം ഒരുക്കും ; മന്ത്രി വി ശിവൻകുട്ടി

ട്വന്റി ട്വന്റി ലോക കപ്പില്‍ ഇന്ത്യയുടെ വിജയശില്‍പിയും പ്ളേയർ ഓഫ് ദ ടൂർണമെന്റുമായ സഞ്ജു സാംസണ് സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക സ്വീകരണം തിരുവനന്തപുരത്ത് നല്‍കുമെന്ന് മന്ത്രി വി ശിവൻകുട്ടി.

സഞ്ജു സാംസണ്‍ കേരളത്തിൻ്റെ പുത്രൻ. കേരളത്തിൻ്റെ അഭിമാനം. പലപ്പോഴും പുറത്തിരിക്കേണ്ടി വന്നിരുന്നു. കഠിനാധ്വാനത്തില്‍ ലോകത്തിൻ്റെ പ്രശംസ നേടി. ഔദ്യോഗിക സ്വീകരണം ഒരുക്കും. 


ഇക്കാര്യം സഞ്ജുവിൻ്റെ പിതാവിനെ ഇന്ന് നേരിട്ട് കണ്ട് അറിയിക്കും. അർഹമായ സ്വീകരണം ഒരുക്കും. സഞ്ജു വിൻ്റെ PA യെ വിവരം അറിയിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.