നിലമ്പൂർ റെയില്‍വേ തൊണ്ടിയില്‍ തോട്ട പൊയില്‍ അങ്കണവാടിയിലെ അടുക്കളയ്ക്കു സമീപം പാത്രങ്ങള്‍ക്ക് ഇടയിലാണു പാമ്പ് ഉണ്ടായിരുന്നത്.
കുട്ടികള്‍ക്കു ഭക്ഷണം പാചകം ചെയ്യാനായി അധ്യാപിക പാത്രം എടുക്കുന്നതിനിടയില്‍ പാമ്പ് ചാടി ചീറ്റി വരികയായിരുന്നു. ഭയന്നുപോയ അധ്യാപിക ഉടൻ തന്നെ കുട്ടികളെ അടുത്തുള്ള വീട്ടിലേക്കു മാറ്റി സുരക്ഷിതരാക്കി.
തുടർന്ന് അയല്‍വാസികളെയും എമർജൻസി റെസ്ക്യൂഫോഴ്സ് അംഗങ്ങളെയും വിവരം അറിയിക്കുകയും ചെയ്തു. ഇആർഎഫ് അംഗവും സ്നേകക് റെസ്ക്യൂവർമാരുമായ, മജീദ് , ജംഷീർ എന്നിവർ എത്തി ടൈലുകള്‍ക്ക് ഇടയില്‍ കയറി ഇരുന്ന മൂർഖനെ പിടികൂടി. പാമ്പിനെ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിനു കൈമാറി. തലനാരിഴയ്ക്കു വലിയഅപകടം ഒഴിവായ ആശ്വാസത്തിലാണ് അധ്യാപികയും രക്ഷിതാക്കളും.