ഭര്‍തൃവീട്ടില്‍ ഗര്‍ഭിണിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി ; അസ്വാഭാവിക മരണത്തിന് കേസ്

കൊല്ലം : കൊല്ലം കടയ്ക്കലില്‍ ഗർഭിണിയായ യുവതിയെ ഭർതൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂർ സ്വദേശിനി ശരണ്യ ആണ് മരിച്ചത്.

കോട്ടുക്കല്‍ സ്വദേശി സുബിനാണ് ശരണ്യയുടെ ഭർത്താവ്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.