ബാലതാരം ആദം പ്രധാന വേഷത്തിലെത്തുന്ന 'തൗബ' മ്യൂസിക്കൽ ആൽബം പുറത്തിറങ്ങി

കൊച്ചി : ഏറെ കാത്തിരിപ്പുകൾക്കൊടുവിൽ ബാലതാരം ആദം, ഫൈസൽ കളത്തിൽ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന 'തൗബ - റെമിഷൻ ഓഫ് സിൻസ്' എന്ന മ്യൂസിക്കൽ ആൽബം റിലീസ് ചെയ്തു. 2026 മാർച്ച് 12-നാണ് അങ്കിൾസ് മീഡിയ പ്രൊഡക്ഷൻസിന്റെ യൂട്യൂബ് ചാനലിലൂടെ ആൽബം പ്രേക്ഷകരിലേക്ക് എത്തിയത്.

രാഹുൽ ഗോപി സംവിധാനം ചെയ്ത ഈ ആൽബം ആധ്യാത്മികതയ്ക്കും മാനസാന്തരത്തിനും പ്രാധാന്യം നൽകുന്ന ഒന്നാണ്. അനസിന്റെ വരികൾക്ക് നിസാർ - ഹാരിസ് സഖ്യം സംഗീതം നൽകുകയും നിസാർ തന്നെ ഗാനം ആലപിക്കുകയും ചെയ്തിരിക്കുന്നു. 


കൃഷ്ണപ്രസാദാണ് ഈ സംഗീത വിരുന്നിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. ഫഹദ്, സിയാദ്, സാജിദ്, അസ്‌ലം, നിഷാം, അഷ്‌കർ, അഷ്‌റഫ്‌, ഹാരിസ് ചാമ്പ്യൻ, നിസാർ ആലപ്പുഴ, അനസ് കോവൂസ്, റാഫി കൈരളി തുടങ്ങിയവർ ആൽബത്തിൽ അഭിനേതാക്കൾ ആണ്.


അഷ്‌റഫ്‌, അൻവർ, അസിം സലിം, രാഹുൽ നീലപ്പറമ്പിൽ എന്നിവരാണ് ഈ ആൽബത്തിന്റെ അണിയറയിൽ പ്രവർത്തിച്ച മറ്റ് പ്രമുഖർ. റിലീസിന് മുന്നോടിയായി പുറത്തിറങ്ങിയ ടീസറിന് സോഷ്യൽ മീഡിയയിൽ മികച്ച പ്രതികരണമാണ് ലഭിച്ചത്.

ആൽബം കാണാൻ: https://youtu.be/kTzjh9KXDbU?si=0BifRd_cgOYVyP0L