വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തെത്തിയ അദ്ദേഹം എസ്.എഫ്.ഐ യൂണിറ്റ് വൈസ് പ്രസിഡന്റ്, ഏരിയ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ച് നേതൃപാടവം തെളിയിച്ചിട്ടുണ്ട്. 2012-ൽ അഴിമതി വിരുദ്ധ പോരാട്ടങ്ങളിൽ ആകൃഷ്ടനായി ആം ആദ്മി പാർട്ടിയിൽ ചേർന്ന ജിതിൻ, നിലവിൽ പാർട്ടിയുടെ യുവജന വിഭാഗം സംസ്ഥാന പ്രസിഡന്റായി സേവനമനുഷ്ഠിക്കുന്നു.
നിറ്റ ജെലാറ്റിൻ സമരം, ടോൾ വിരുദ്ധ പ്രക്ഷോഭങ്ങൾ, വൈദ്യുതി നിരക്ക് വർധനവിനെതിരായ സമരങ്ങൾ തുടങ്ങി നിരവധി ജനകീയ പോരാട്ടങ്ങളിൽ സജീവ സാന്നിധ്യമായ അദ്ദേഹം, എസ്.എൻ.ഡി.പി യോഗം സൈബർ വിംഗിന്റെ പ്രഥമ സംസ്ഥാന കൺവീനർ കൂടിയാണ്.
അഴിമതിരഹിത ഭരണവും സുതാര്യമായ വികസനവും ലക്ഷ്യമിടുന്ന ജിതിൻ, വടക്കാഞ്ചേരി ബൈപ്പാസ് വികസനം, മികച്ച ആരോഗ്യ-വിദ്യാഭ്യാസ സൗകര്യങ്ങൾ, കാർഷിക ക്ലസ്റ്ററുകൾ, വ്യവസായ എസ്റ്റേറ്റുകൾ എന്നിവയിലൂടെ മണ്ഡലത്തിന്റെ സമഗ്രമായ മാറ്റമാണ് തന്റെ വികസന കാഴ്ചപ്പാടായി മുന്നോട്ടുവെക്കുന്നത്. ഒരു സാധാരണക്കാരനായി ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന ജിതിൻ സദാനന്ദൻ, ഉത്തരവാദിത്വമുള്ള ഭരണത്തിനും ജനകേന്ദ്രിത വികസനത്തിനുമായി പുതിയ തലമുറ രാഷ്ട്രീയത്തിന്റെ പ്രതിനിധിയായി വോട്ടർമാരെ സമീപിക്കുന്നു.