സംസ്ഥാന പോലീസ് മേധാവിയുടെ ഉന്നത ബഹുമതിയായ “ ബാഡ്ജ് ഓഫ് ഹോണർ ” പുരസ്‌കാരത്തിന് എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി കെ. എസ്. സുദർശൻ ഐ.പി.എസ് അർഹനായി.

എറണാകുളം : പോലീസ് സേവന രംഗത്ത് കാഴ്ചവെച്ച നിസ്വാർത്ഥ സേവനത്തിനും, കർത്തവ്യബോധത്തോടെയും ഉത്തരവാദിത്തത്തോടെയും നടത്തിയ പ്രവർത്തനങ്ങൾക്കുമുള്ള അംഗീകാരമായാണ് ഈ ബഹുമതി ലഭിച്ചിരിക്കുന്നത്.

വിവിധ വെല്ലുവിളികളേയും സാഹചര്യങ്ങളേയും ആത്മവിശ്വാസത്തോടെയും കാര്യക്ഷമമായ നേതൃപാടവത്തോടെയും നേരിട്ട സുദർശൻ ഐ.പി.എസ്, തന്റെ പ്രവർത്തനങ്ങളിലൂടെ പോലീസ് വകുപ്പിന് അഭിമാനമാകുന്ന നേട്ടങ്ങളാണ് കൈവരിച്ചിരിക്കുന്നത്.


അവാർഡുകൾക്ക് യഥാർത്ഥ നിറവും മഹത്വവും ലഭിക്കുന്നത് അത് അർഹരുടെ നെഞ്ചിലേറുമ്പോഴാണ് എന്നതിന്റെ ഉത്തമ ഉദാഹരണമാണ് സുദർശൻ ഐ.പി.എസ്. ഈ നേട്ടം സഹപ്രവർത്തകരിലും നാട്ടുകാരിലും അഭിമാനവും സന്തോഷവും നിറച്ചിരിക്കുകയാണ്.