കേരള ലോ അക്കാദമിയിൽ നിന്ന് നിയമബിരുദവും ഇന്ദിരാഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്ന് മാസ് കമ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടിയ അരുൺ എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ്, സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു വരുമ്പോഴാണ് സി.പി.ഐ എറണാകുളം ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്.
എ.ഐ.എസ്.എഫ് സംസ്ഥാന പ്രസിഡന്റ്, ദേശീയ സെക്രട്ടറിയേറ്റ് അംഗം, എ.ഐ.വൈ.എഫ്. ജില്ലാ സെക്രട്ടറി, എ.ഐ.എസ്.എഫ് മൂവാറ്റുപുഴ മണ്ഡലം പ്രസിഡന്റ്, എ.ഐ.എസ്.എഫ് ജില്ലാ സെക്രട്ടറി, എംജി യൂണിവേഴ്‌സിറ്റി യൂണിയൻ സെക്രട്ടറിയായിരുന്നു. എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 2015 മുതൽ 2020 വരെയുള്ള കാലയളവിൽ എറണാകുളം ജില്ലാ പഞ്ചായത്തിൽ വാളകം ഡിവിഷനെ പ്രതിനിധീകരിച്ചു. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി അംഗമാണ്.