എച്ച്.എം.ടി. കവലയ്ക്ക് സമീപമുള്ള കടയില്‍ ജോലികഴിഞ്ഞ് താമസസ്ഥലത്തേക്ക് പോകുകയായിരുന്ന യുവതിയുടെ ഒരു പവൻ സ്വർണമാലയും ഒരുകാതിലെ കമ്മലുമാണ് അക്രമി കവർന്നത്. പാന്റും ഷർട്ടും തൊപ്പിയും ധരിച്ചിരുന്ന അക്രമിയുടെ കൈയില്‍ ബാഗും ഉണ്ടായിരുന്നു.
എച്ച്.എം.ടി. കവല റെയില്‍വേ മേല്‍പ്പാലത്തിന് അടിയില്‍വെച്ച് ഞായറാഴ്ച രാത്രി 8.15-ഓടെയാണ് യുവതിയെ ആക്രമിച്ചത്. റെയില്‍വേ മേല്‍പ്പാലത്തിന്റെ തൂണില്‍ യുവതിയുടെ തല പലതവണ ഇടിപ്പിച്ചു.
സമീപത്തുകിടന്നിരുന്ന കല്ലുകള്‍ ഉപയോഗിച്ചും തലയ്ക്കിടിച്ചതായി യുവതി പറഞ്ഞെന്ന് വാർഡ് കൗണ്‍സിലർ അഡ്വ. സഹ്‌ന സാംബ്ജി പറഞ്ഞു. വിവരമറിഞ്ഞെത്തിയ കളമശ്ശേരി പോലീസ് അന്വേഷണം നടത്തുന്നുണ്ട്.