മൂവാറ്റുപുഴയിൽ എൻ അരുണിന് ഉജ്ജ്വല തുടക്കം ; റോഡ് ഷോയോടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് തുടക്കം

Muvattupuzha : മൂവാറ്റുപുഴ മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി N Arun ന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് മൂവാറ്റുപുഴ നഗരത്തിൽ ഉജ്ജ്വലമായ റോഡ് ഷോയോടെ തുടക്കമായി.

വൈകിട്ട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് മുന്നിൽ നിന്നാരംഭിച്ച റോഡ് ഷോയിലേക്ക് നേതാക്കളും നൂറുകണക്കിന് പ്രവർത്തകരും അണിനിരന്നു. സ്ഥാനാർത്ഥിയുടെ ചിത്രങ്ങളും ചുവന്ന ബലൂണുകളും ചെങ്കൊടികളും കൈയിൽ പിടിച്ച പ്രവർത്തകർ വാദ്യമേളങ്ങളുടെ അകമ്പടിയോടെ നഗരത്തിലൂടെ ആവേശകരമായ പ്രകടനം നടത്തി.


പാതയോരങ്ങളിൽ കാത്തുനിന്ന ജനങ്ങൾ ഹാരമണിയിച്ചും പൊന്നാടയണിയിച്ചും എൻ അരുണിനെ സ്വീകരിച്ച് വിജയാശംസകൾ നേർന്നു. പോസ്റ്റ് ഓഫീസ് കവല, കച്ചേരിത്താഴം, നെഹ്റു പാർക്ക് എന്നിവിടങ്ങൾ ചുറ്റിയ റോഡ് ഷോ ചാലിക്കടവ് ജംഗ്ഷനിൽ സമാപിച്ചു.


തുടർന്ന് ചേർന്ന യോഗത്തിൽ Babu Paul അധ്യക്ഷനായി. സ്ഥാനാർത്ഥി എൻ അരുൺ സംസാരിച്ചു. എൽഡിഎഫ് നേതാക്കളായ Eldo Abraham, ഗോപി കോട്ടമുറിയ്ക്കൽ, അനീഷ് എം. മാത്യു, എം. എ. സഹീർ, സി. കെ. സോമൻ, സജി ജോർജ്, കെ. എ. നവാസ്, ഇ. കെ. സുരേഷ്, വിൽസൺ ഇല്ലിക്കൽ, ഇമ്മാനുവൽ പാലക്കുഴി, കുഞ്ഞൻ ശശി, അലി മേപ്പാട്ട് തുടങ്ങിയവർ റോഡ് ഷോയിൽ പങ്കെടുത്തു.


ചൊവ്വാഴ്ച പോത്താനിക്കാട്, പൈങ്ങോട്ടൂർ, കല്ലൂർക്കാട്, മഞ്ഞള്ളൂർ പഞ്ചായത്തുകളിൽ എൻ അരുൺ വോട്ടർമാരെയും പ്രമുഖ വ്യക്തികളെയും സ്ഥാപനങ്ങളെയും സന്ദർശിച്ച് പ്രചാരണ പ്രവർത്തനങ്ങൾ നടത്തും.