കതൃക്കടവ് ആനിപ്പറമ്പില്‍ വിപിന്‍ റോയ് ( 39 ) ആണ് പിടിയിലായത്. വ്യാഴാഴ്ച വൈകിട്ട് നടി കലൂര്‍ സ്റ്റേഡിയത്തിനു സമീപം നടക്കാനെത്തിയപ്പോഴാണ് സംഭവം.എംബിഎക്കാരനായ പ്രതി ഐടി സ്ഥാപനത്തിന്റെ മാനേജരാണെന്ന് പൊലീസ് അറിയിച്ചു.
സ്റ്റേഡിയം ലിങ്ക് റോഡിലുള്ള ടാറ്റുസ്റ്റുഡിയോയ്ക്ക് സമീപത്തുവച്ചായിരുന്നു പ്രതിയുടെ അതിക്രമം. പ്രതി നടിയെ തടഞ്ഞു നിര്‍ത്തിയ ശേഷം കടന്നുപിടിക്കുകയായിരുന്നു. സ്ത്രീത്വത്തെ അപമാനിക്കുക, സ്ത്രീയോട് അതിക്രമം നടത്തുക, തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്.
പ്രതിയെ വീട്ടില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. എംബിഎ ബിരുദധാരിയായ പ്രതി കാക്കനാട്ടെ ഐടി സ്ഥാപനത്തിന്റെ മാനേജരാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Harassment against actress during a walk in Kaloor; MBA graduate arrested