മൂവാറ്റുപുഴയിൽ എൽഡിഎഫ് സ്ഥാനാർഥി അരുണിന് ഉജ്ജ്വല സ്വീകരണം

മൂവാറ്റുപുഴ : മൂവാറ്റുപുഴ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥിയായ അരുണ് അരുണിന് നഗരത്തിൽ ഉജ്ജ്വല സ്വീകരണം ലഭിച്ചു. സർക്കാരിന്റെ വികസന പദ്ധതികളും തുടർ വികസന കാഴ്ചപ്പാടുകളും ചർച്ച ചെയ്തുകൊണ്ടാണ് വോട്ടർമാർ സ്ഥാനാർത്ഥിയെ വരവേറ്റത്.

കിഴക്കേക്കര റേഷൻകടപ്പടിയിൽ നിന്ന് ആരംഭിച്ച പര്യടനത്തിനിടെ പ്രമുഖ വ്യക്തികളെയും കണ്ടുമുട്ടുകയും വ്യാപാര സ്ഥാപനങ്ങൾ സന്ദർശിക്കുകയും ചെയ്ത സ്ഥാനാർത്ഥി വോട്ടഭ്യർത്ഥിച്ചു. തുടർന്ന് ആശ്രമം ബസ് സ്റ്റാൻഡ്, ആലപ്പുഴ ജംഗ്ഷൻ, പി.ഒ ജംഗ്ഷൻ, അരമനപ്പടി എന്നിവിടങ്ങളിലും അദ്ദേഹം വോട്ടർമാരെ കണ്ടു.


വൈകിട്ട് നെഹ്റു പാർക്കും കീച്ചേരിപ്പടിയിലും പര്യടനം നടത്തി. പിന്നീട് വിവിധ പഞ്ചായത്ത് കൺവെൻഷനുകളിലും അദ്ദേഹം പങ്കെടുത്തു പ്രസംഗിച്ചു.


ഞായറാഴ്ച രാവിലെ മുതൽ അഞ്ചൽപ്പെട്ടി, ആയവന, ആവോലി, ആനിക്കാട് തുടങ്ങിയ പ്രദേശങ്ങളിൽ പര്യടനം നടത്തും. വൈകിട്ട് മൂവാറ്റുപുഴ മേള ഓഡിറ്റോറിയത്തിൽ നടക്കുന്ന മണ്ഡലം കൺവെൻഷനിലും പങ്കെടുക്കും.


തിങ്കളാഴ്ച രാവിലെ പത്തിന് മൂവാറ്റുപുഴ ആർഡിഒയുടെ മുമ്പാകെ അരുണ് അരുണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കും.