എല്‍.പി.ജി ക്ഷാമം രൂക്ഷം ; പൊറോട്ടയ്ക്ക് , ചായയ്ക്കും വിലകൂടി ; കൂടുതല്‍ ഹോട്ടലുകള്‍ പൂട്ടി

കോഴിക്കോട് : പാചകവാതക ക്ഷാമം രൂക്ഷമായതോടെ കൂടുതൽ ഹോട്ടലുകൾ അടച്ചു. പെരുന്നാൾ ആഘോഷത്തിനായി കഴിഞ്ഞ ദിവസം അടച്ച ഹോട്ടലുകളിൽ പലതും തുറന്നില്ല.

പാചകവാതക ക്ഷാമത്തിന് പിന്നാലെ പാമോയിലിനു വില കൂടിയതും ഹോട്ടലുകൾക്ക് തിരിച്ചടിയാണ്. ഇതോടെ പൊറോട്ടയ്ക്ക് മൂന്നു രൂപ വരെ വിലകൂട്ടിയിട്ടുണ്ട്. ചായയ്ക്ക് 20 രൂപയാണ് പലയിടത്തും ഈടാക്കുന്നത്. ബിരിയാണിക്കും കറികൾക്കും നേരത്തെ തന്നെ വില വർധിച്ചിരുന്നു.


എൽ.പി.ജി പ്രതിസന്ധി മറികടക്കാൻ ആവശ്യമെങ്കിൽ വിലവർധന നടപ്പാക്കാൻ കേരളാ ഹോട്ടൽ ആൻ്റ് റസ്റ്റോറൻ്റ് അസോസിയേഷന് നിർദേശം നല്കിയിട്ടുണ്ട്.


കനലിൽ ചുട്ടെടുക്കുന്ന അൽഫാം പോലുളള വിഭവങ്ങളാണ് ഹോട്ടലുകാർ പ്രോത്സാഹിപ്പിക്കുന്നത്.


The worsening LPG shortage has begun to significantly impact daily life, leading to a rise in food prices, including items like porotta and tea. Many hotels are struggling to operate due to the lack of cooking gas, forcing several to shut down temporarily.