ഖത്തര്‍ സൈനിക ഹെലികോപ്ടര്‍ അപകടം ; മരിച്ച ആറു പേരുടെ മൃതദേഹം കണ്ടെത്തി

സാങ്കേതിക തകരാറിനെ തുടർന്ന് ഖത്തർ സമുദ്രാതിർത്തിയില്‍ തകർന്നു വീണ സൈനിക ഹെലിക്കോപ്റ്ററിലുണ്ടായിരുന്ന ഏഴു പേരില്‍ ആറു പേരുടെ മൃതദേഹം കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഏഴ് സൈനികരാണ് ഹെലിക്കോപ്റ്ററില്‍ ഉണ്ടായിരുന്നത്.

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ആഭ്യന്തര മന്ത്രാലയം അഗാധമായ അനുശോചനം അറിയിച്ചു.


പതിവ് ഡ്യൂട്ടിക്കിടെ സാങ്കേതിക തകരാരാറിനെ തുടർന്നാണ് ഹെലികോപ്റ്റർ ഖത്തർ സമുദ്രാതിർത്തിയില്‍ തകർന്നുവീണത്. വിവിധ വിഭാഗങ്ങളുടെ സംയുക്തമായ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്താനായത്. ഏഴാമത്തെ ആളിനായുള്ള തെരച്ചില്‍ തുടരുകയാണെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.