തങ്ങളുടെ നിരുപാധിക പിന്തുണ അറിയിക്കുന്ന കത്ത് ടിവികെയ്ക്ക് വിസികെ കൈമാറി.
ഇതോടെ വിജയ്ക്ക് 118 എംഎല്‍എമാരുടെ പിന്തുണയായി. കേവലഭൂരിപക്ഷം ഉറപ്പിച്ച വിജയ് ഇന്ന് തന്നെ ഗവർണറെ കണ്ടേക്കും. ഇനി ഗവർണർ രാജേന്ദ്ര ആർലേക്കറുടെ നിലപാട് നിർണായകം.
തമിഴ്നാട് രാഷ്ട്രീയത്തില്‍ ദിവസങ്ങള്‍ നീണ്ടുനിന്ന അനിശ്ചിതത്വം ആണ് ഇതോടെ ഒഴിയുന്നത്. സർക്കാർ രൂപീകരിക്കാൻ വിജയ്യെ പിന്തുണയ്ക്കുമെന്ന് വിടുതലൈ ചിരുതൈഗള്‍ കച്ചി, വി സി കെ അറിയിച്ചിരുന്നു. ചർച്ചകള്‍ക്കായി വിജയ് വിസികെ ആസ്ഥാനത്തേക്ക് എത്തിയിരുന്നു.