സത്യപ്രതിജ്ഞ ചെയ്യാനെത്തിയ പ്രേമലതയെ വിജയ് ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേറ്റ് തൊഴുതാണ് സ്വീകരിച്ചത്. വന്നവഴി മറക്കാത്ത എളിമയുള്ള മനുഷ്യനും നേതാവുമാണ് വിജയ് എന്നാണ് ആരാധകർ പറയുന്നത്. വിരുദാചലം മണ്ഡലത്തില്‍ ടിവികെയുടെ സ്ഥാനാർത്ഥി എസ് വിജയ്യെ 2387 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പ്രേമലത തോല്‍പ്പിച്ചത്.
ഡിഎംകെ സഖ്യത്തിനൊപ്പമാണ് ഇത്തവണ തിരഞ്ഞെടുപ്പില്‍ ഡിഎംഡികെ മത്സരിച്ചത്. ഡിഎംഡികെയുടെ ജനറല്‍ സെക്രട്ടറി കൂടിയാണ് പ്രേമലത. വിജയ് മുഖ്യമന്ത്രിയായപ്പോള്‍ അഭിനന്ദനം അറിയിച്ച് പ്രേമലത സമൂഹമാദ്ധ്യമത്തില്‍ പോസ്റ്റ് പങ്കുവച്ചിരുന്നു. ' ഞങ്ങളുടെ പ്രിയപ്പെട്ട അനിയന് അഭിനന്ദനങ്ങള്‍ ' എന്നാണ് പ്രേമലത പോസ്റ്റ് ചെയ്തത്.