മൂവാറ്റുപുഴ – പെരുമ്പാവൂർ റൂട്ടിൽ സഞ്ചരിക്കുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ബസിലുണ്ടായിരുന്ന യാത്രക്കാരിൽ പതിനേഴോളം പേർക്ക് പരുക്കേറ്റെങ്കിലും ആരുടെയും നില ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. പരുക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി.
ചാലക്കുടിയിൽ പൊതുപരിപാടിയിൽ പങ്കെടുത്ത ശേഷം തിരുവനന്തപുരത്തേക്ക് മടങ്ങുകയായിരുന്ന സംഘമാണ് ബസിലുണ്ടായിരുന്നത്. യാത്രക്കാരെല്ലാം തിരുവനന്തപുരം സ്വദേശികളാണെന്ന് അധികൃതർ അറിയിച്ചു.
അതേസമയം, അപകടം നടന്ന ഭാഗത്തെ റോഡിന്റെ ശോചനീയാവസ്ഥക്കെതിരെ നാട്ടുകാർ നേരത്തെയും നിരവധി പരാതികൾ MLA , MP എന്നിവർക്കും നൽകിയിരുന്നുവെന്ന് വാർഡ് കൗൺസിലർ കെ.കെ. സുബൈർ പറഞ്ഞു.
റോഡിന്റെ അപകടാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് റസിഡൻസ് അസോസിയേഷൻ അംഗങ്ങളും നാട്ടുകാരും ബന്ധപ്പെട്ട അധികാരികൾക്ക് പലതവണ പരാതി നൽകിയിരുന്നുവെന്നും വാർഡ് കൗൺസിലർ കെ കെ സുബൈർ വ്യക്തമാക്കി.