കലവൂർ മേൽപ്പാലം : അനിശ്ചിതകാല സമരത്തിന്റെ പത്താംദിനം ഉദ്ഘാടനം ചെയ്തു

കലവൂരിൽ മേൽപ്പാലം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത സമരസമിതി നടത്തുന്ന അനിശ്ചിതകാല സമരത്തിന്റെ പത്താംദിന പ്രതിഷേധ സമരം കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അൻസൽ ബഷീർ ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് മെമ്പർ സിന്ധുകുട്ടി അധ്യക്ഷത വഹിച്ചു. സമരസമിതി ജനറൽ കൺവീനർ പി.ജി. സുനിൽ കുമാർ സ്വാഗതം ആശംസിച്ചു.


ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ജി. ചന്ദ്രബാബു, എ.എം. അജിത് കുമാർ, RSP നേതാവ് സന്തോഷ്, കോൺഗ്രസ് കാട്ടൂർ മണ്ഡലം പ്രസിഡന്റ് ഗീത അജയ്, മുൻ ബ്ലോക്ക് മെമ്പർ ഗീത മുരളി, KSU ജില്ലാ സെക്രട്ടറി ഇർഫാൻ കോയാപ്പു, മഹിള കോൺഗ്രസ് മണ്ണഞ്ചേരി മണ്ഡലം പ്രസിഡന്റ് റസീന ഷിജാസ്, കെ.ബി. അബൂബക്കർ, സുരേഷ് കുമാർ, ദിനേശ്, നവാസ് ടി., എബി, സുവീഷ്, നസീർ വലിയച്ചിറയിൽ എന്നിവർ പങ്കെടുത്തു.