Advertisement
Contact us to Advertise here
ക്രൂഡ് ഓയില്‍ വില ഇനിയും കൂടിയാല്‍ എണ്ണ കമ്പനികള്‍ വില വർധനവിലേക്ക് പോകുമെന്ന മുന്നറിയിപ്പ് നല്‍കികഴിഞ്ഞു. അതിനിടെ രൂപയുടെ മൂല്യത്തിൻ്റെ റെക്കോർഡ് തകർച്ച തുടരുന്നതും വിലക്കയറ്റത്തിന് വഴിയൊരുക്കും.
കഴിഞ്ഞ ദിവസമാണ് പ്രീമിയം പെട്രോളിന്റെ വിലയില്‍ പൊതുമേഖല എണ്ണകമ്പനികള്‍ വർധനവ് വരുത്തിയത്. ഇൻഡസ്ട്രിയല്‍ ,ഡീസലിന്റെ വിലയില്‍ 22 രൂപയുടെയും വർധനയായിരുന്നു വരുത്തിയത്. അതേ സമയം ക്രൂഡ് ഓയില്‍ വില ഇനിയും വർധിച്ചാല്‍ സാധാരണ പെട്രോളിന്റേയും ഡീസലിന്റേയും വില വർധിപ്പിക്കേണ്ട സാഹചര്യമാണ് ഉള്ളത്.
ക്രൂഡ് ഓയില്‍ വിലയില്‍ 64 ശതമാനത്തോളം വർധനവ് വന്നതോടെ നിവലില്‍ ഒരു ബാരലിന്റെ വില 120 ഡോളറിലേക്കെത്തിയിട്ടുണ്ട്. ബാരലിന് 150 ഡോളറിലേക്കെത്തിയാല്‍ സാധരണ പെട്രോടളിന്റേയും, ഡീസലിന്റേയും വിലയും വർധിപ്പിക്കേണ്ടിവരുമെന്നാണ് മുന്നറിയിപ്പ്. എല്‍പിജി പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന സാധാരണക്കാരെ് കൂടുതല്‍ സാമ്പത്തിക ബാധ്യതിലേക്ക് തള്ളിവിടും.
അതേ സമയം പെട്രോളിന്റെ വില നിശ്ചയിക്കുന്നത് സർക്കാരല്ലെന്ന വാദമാണ് പെട്രോളിയം മന്ത്രാലയം മുന്നോട്ട് വെക്കുന്നത്. ഇന്ത്യൻ രൂപയുടെ മൂല്യം റെക്കോർഡ് തകർച്ച നേരിടുന്നതും വിലക്കയറ്റത്തിലേക്ക് തള്ളിവിടുന്നുണ്ട്, ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം 94 രൂപയിലേക്ക് കൂപ്പ്കുത്തിയിട്ടുണ്ട്.
ഇനിയും യുദ്ധം തുടരുന്ന സാഹചര്യത്തില്‍ ഇന്ത്യൻ സമ്പദ് വ്യവസ്ഥയില്‍ വലിയ പ്രത്യാഘാതം ഉണ്ടകുമെന്നാണ് സാമ്പത്തിക വിദഗ്ധരടക്കം മുന്നറിയിപ്പ് നല്‍കുന്നത്. എല്‍പിജി, ക്രൂഡ് ഓയില്‍ എന്നിവയുടെ ആവശ്യത്തിനുള്ള കരുതല്‍ ശേഖരം ഇല്ലാത്തതും തിരിച്ചടിയാകുകയാണ്.
Comments
0 comment