Advertisement
Contact us to Advertise here
ചോദ്യപേപ്പർ ചോർന്നുവെന്ന ആരോപണം ഉയർന്നതിന് പിന്നാലെയാണ് നടപടി. പരീക്ഷ വീണ്ടും നടത്താനാണ് തീരുമാനം. തീയതി പിന്നീട് പ്രഖ്യാപിക്കും.
ചോദ്യപേപ്പർ ചോർച്ച സിബിഐ അന്വേഷിക്കുമെന്നാണ് വിവരം. പരീക്ഷയ്ക്ക് താെട്ടുമുമ്പ് പ്രചരിച്ചിരുന്ന മാതൃകാ ചോദ്യപേപ്പറിലെ 135 ചോദ്യങ്ങള്‍ യഥാർത്ഥ പരീക്ഷയില്‍ ഉള്‍പ്പെട്ടിരുന്നുവെന്നായിരുന്നു ആരോപണം ഉയർന്നത്. സികാറിലെ പരീക്ഷാ പരിശീലനകേന്ദ്രത്തിലെ വിദ്യാർത്ഥികള്‍ക്കിടയില്‍ പ്രചരിച്ച ചോദ്യപേപ്പറിലെ 600 ചോദ്യങ്ങളും യഥാർത്ഥ ചോദ്യപേപ്പറുമായി സാമ്യമുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
നീറ്റ് പരീക്ഷയ്ക്ക് രണ്ടുദിവസം മുൻപാണ് സികാറില്‍ ചോദ്യാവലി പ്രചരിച്ചത്. 20,000 മുതല്‍ രണ്ടുലക്ഷം രൂപയ്ക്ക് വരെയാണ് ഇത് വിറ്റത്. പരീക്ഷയ്ക്കു മുൻപ് ഏകദേശം 30,000 ചോദ്യാവലികള്‍ വിറ്റെന്നാണ് വിവരം. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് മലയാളി അടക്കം 13 പേരെ രാജസ്ഥാൻ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സികാറിലെ കോച്ചിംഗ് സെന്റർ ഉടമ, പേയിംഗ് ഗസ്റ്റ് കെട്ടിടത്തിന്റെ ഉടമ, രണ്ട് വിദ്യാർത്ഥികള്‍ എന്നിവരെയടക്കമാണ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തില്‍ കേരളത്തിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.
Comments
0 comment