menu
ജനാധിപത്യ സംരക്ഷണത്തിന് പ്രതിരോധം തീർക്കുക. എം. കെ. അസ് ലം. വെൽഫെയർ പാർട്ടി.
ജനാധിപത്യ സംരക്ഷണത്തിന് പ്രതിരോധം തീർക്കുക. എം. കെ. അസ് ലം. വെൽഫെയർ പാർട്ടി.

Advertisement

Flotila

Contact us to Advertise here

മുവാറ്റുപുഴ : ജനാധിപത്യം അട്ടിമറിക്കുന്ന ഭരണഘടനാ മൂല്യങ്ങൾ കാറ്റിൽ പറത്തുന്ന കേന്ദ്ര ഫാസിസ്റ്റ് ഭരണകൂടത്തിന്റെ നിലപാടുകൾക്കെതിരെ പ്രതിരോധം തീർത്തുകൊണ്ട് വെൽഫെയർ പാർട്ടി പ്രവർത്തകർ രംഗത്തിറങ്ങണമെന്ന് വെൽഫെയർ പാർട്ടി മുവാറ്റുപുഴ മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസ്ഥാന കമ്മിറ്റി അംഗം എം. കെ. അസ് ലം പറഞ്ഞു.

ജനാധിപത്യ ത്തെ കൊലക്ക് കൊടുക്കാൻ മോഡി ഭരണകൂടം ഏല്പിച്ചിരിക്കുന്ന ആരാച്ചാ രാണ് ഗ്യാനേഷ് കുമാറെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡണ്ട്‌ വി. കെ. നജീബ് പാർട്ടി പതാക ഉയർത്തി പരിപാടികൾക്ക് തുടക്കം കുറിച്ചു. 


മുവാറ്റുപുഴ റോയൽ ഹാളിൽ നടന്ന മണ്ഡലം സമ്മേളനത്തിൽ പ്രസിഡണ്ട്‌ നജീബ് വി. കെ. ആദ്യക്ഷത വഹിച്ചു. തുടർന്ന് നടന്ന അടുത്ത മൂന്ന് വർഷത്തേക്കുള്ള മണ്ഡലം ഭാരവാഹികളുടെ തെരഞ്ഞെടുപ്പിന് സംസ്ഥാന ജനറൽ കൗൺ സിൽ അംഗം കെ. എസ്. സുബൈർ, ജില്ലാ സെക്രട്ടറി അബ്ദുൽ മജീദ് എന്നിവർ നേതൃത്വം നൽകി. 


പുതിയ മണ്ഡലം ഭാരവാഹികളായി അബുൽസലാം. പി. കെ. ( പ്രസിഡണ്ട്‌ ), അൻവർ. ടി. യു. ( സെക്രട്ടറി ), അബ്ദുൽ കരീം കെ. എം. ( ട്രഷറർ ), സുമയ്യ ഫസൽ ( വൈസ് പ്രസിഡന്റ് ), നാസർ. ടി. എ. ( ജോയിൻ സെക്രട്ടറി ) എന്നിവരെ തെരഞ്ഞെടുത്തു. കഴിഞ്ഞ രണ്ട് വർഷത്തെ പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി അൻവർ. ടി. യു, വരവ് ചിലവ് കണക്കുകൾ ട്രഷറർ സുമയ്യയും അവതരിപ്പിച്ചു. യൂനസ് എം എ, സ്വാഗതവും, അൻവർ. ടി. യു. നന്ദിയും പറഞ്ഞു.

What's your reaction?

Comments

http://keralatimes.in/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations