Advertisement
Contact us to Advertise here
പാലക്കാട്, തൃപ്പൂണിത്തുറ, പെരുമ്പാവൂർ സിറ്റിങ് മണ്ഡലങ്ങളിലെ എംഎല്‍എമാരെ ഒഴിവാക്കി. മറ്റ് എല്ലാ സിറ്റിങ് എംഎല്‍എമാരും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. എഐസിസി സ്‌ക്രീനിങ് കമ്മിറ്റി ചെയര്‍മാന്‍ മധുസൂദന്‍ മിസ്ത്രി അറിയിച്ചതനുസരിച്ച്, ഈ ആദ്യഘട്ട പട്ടികയില്‍ എംപിമാര്‍ ആരും ഉള്‍പ്പെട്ടിട്ടില്ല.
രാഹുല്‍ മാങ്കൂട്ടത്തില്‍, കെ. ബാബു, എല്‍ദോസ് കുന്നപ്പിള്ളി എന്നിവരാണ് ആദ്യഘട്ട പട്ടികയില്‍ ഇടം നേടാത്ത സിറ്റിങ് എം.എല്‍.എമാര്‍. താന്‍ ഇത്തവണ മത്സരിക്കാനില്ലെന്ന് നേതൃത്വത്തെ അറിയിച്ച സാഹചര്യത്തിലാണ് കെ. ബാബുവിനെ ഒഴിവാക്കിയത്. ലൈംഗികാതിക്രമ കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിനെ നേരത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് അദ്ദേഹത്തെ ഒഴിവാക്കിയതെന്നാണ് റിപ്പോര്‍ട്ട്. പെരുമ്പാവൂർ എം.എല്‍.എ യായാ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ കേസിന്റെ വിശദാംശങ്ങള്‍ സ്‌ക്രീനിങ് കമ്മിറ്റി പരിശോധിച്ച ശേഷം അന്തിമ തീരുമാനമെടുക്കും.
തിരഞ്ഞെടുപ്പ് സമിതി യോഗം പട്ടികയ്ക്ക് അംഗീകാരം നല്‍കിയതായി സ്‌ക്രീനിങ് കമ്മിറ്റി അധ്യക്ഷന്‍ മധുസൂദനന്‍ മിസ്ത്രി അറിയിച്ചു. ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക രാഷ്ട്രീയ സാഹചര്യം വിലയിരുത്തി ഉടന്‍ പുറത്തിറക്കുമെന്ന് സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീയതി പ്രഖ്യാപിച്ചാലുടന്‍ പട്ടിക പുറത്തിറക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. മത്സരിക്കാന്‍ ചില എം.പിമാര്‍ താല്‍പ്പര്യം പ്രകടിപ്പിച്ചെങ്കിലും, ഈ ഘട്ടത്തില്‍ ആരെയും പരിഗണിക്കേണ്ടെന്നാണ് ദേശീയ നേതൃത്വത്തിന്റെ നിലപാട്.
19 സിറ്റിങ് എം.എല്‍.എമാരും മറ്റ് 12 സ്ഥാനാര്‍ത്ഥികളുമടങ്ങിയ പട്ടികയാണ് അംഗീകരിച്ചിരിക്കുന്നത്. ബാക്കി മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെ കണ്ടെത്താന്‍ ജനുവരി 13 - ന് രണ്ടാംഘട്ട സ്‌ക്രീനിങ് കമ്മിറ്റി യോഗം ചേരും.
ഒറ്റപ്പേരുകളില്‍ തീരുമാനമായ 12 മണ്ഡലങ്ങളും സ്ഥാനാര്‍ഥികളും താഴെ പറയുന്നവയാണ് :
* കൊടുങ്ങല്ലൂര്‍ - ഒ.ജെ. ജനീഷ്
* തൃത്താല - വി.ടി. ബല്‍റാം
* കൊയിലാണ്ടി - പ്രവീണ്‍ കുമാര്‍
* ചിറ്റൂര്‍ - സുമേഷ് അച്യുതന്‍
* വട്ടിയൂര്‍ക്കാവ് - കെ. മുരളീധരന്‍
* കൊട്ടാരക്കര - ഐഷ പോറ്റി
* തരൂര്‍ - കെ.സി. സുബ്രഹ്‌മണ്യം
* കുന്നത്തുനാട് - വി.പി. സജീന്ദ്രന്‍
* പൊന്നാനി - നൗഷാദ് അലി
* നാദാപുരം - കെ.എം. അഭിജിത്ത്
* മണലൂര്‍ - ടി.എന്‍. പ്രതാപന്‍
* കൊല്ലം - ബിന്ദു കൃഷ്ണ
നിലവില്‍ മത്സരിക്കുന്ന സിറ്റിങ് എം.എല്‍.എമാര്‍ :
പേരാവൂര്‍ - സണ്ണി ജോസഫ്
ഇരിക്കൂര്‍ - സജീവ് ജോസഫ്
സുല്‍ത്താന്‍ ബത്തേരി - ഐ.സി ബാലകൃഷ്ണന്‍
കല്‍പറ്റ - ടി. സിദ്ദിഖ്
വണ്ടൂര്‍ - എ.പി അനില്‍കുമാര്‍
നിലമ്പൂർ - ആര്യാടന്‍ ഷൗക്കത്ത്
ചാലക്കുടി - സനീഷ് കുമാര്‍ ജോസഫ്
അങ്കമാലി - റോജി എം ജോണ്‍
ആലുവ - അന്‍വര്‍ സാദത്ത്
പറവൂര്‍ - വി.ഡി സതീശന്‍
എറണാകുളം - ടി.ജെ വിനോദ്
തൃക്കാക്കര - ഉമ തോമസ്
മൂവാറ്റുപുഴ - മാത്യു കുഴല്‍നാടന്‍
കോട്ടയം - തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
പുതുപ്പള്ളി - ചാണ്ടി ഉമ്മന്‍
ഹരിപ്പാട് - രമേശ് ചെന്നിത്തല
കരുനാഗപ്പള്ളി - സി ആര്‍ മഹേഷ്
കുണ്ടറ - പി.സി വിഷ്ണുനാഥ്
കോവളം - എം. വിന്‍സെന്റ്
Comments
0 comment