Advertisement
Contact us to Advertise here
ഇതിനിടയിലാണ് പ്രകടനവുമായി എൻ.ഡി.എ സ്ഥാനാർത്ഥി പദ്മജയും ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലുമുള്‍പ്പെടെയുള്ളവർ എത്തിയത്. തുടർന്ന് മുഹൂർത്തം തെറ്റുമെന്ന് പറഞ്ഞ് പദ്മജയും പട്ടേലുമുള്‍പ്പെടെയുള്ളവർ മറ്റൊരു വാതിലിലൂടെ ഓഫീസില്‍ കയറി. 11.30 മുതല്‍ 12.15 വരെ മുഹൂർത്തമാണെന്നും പത്രിക സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
എന്നാല്‍ ആദ്യം വന്നവരുടെ പത്രിക സ്വീകരിക്കണമെന്നും മുഹൂർത്തമല്ല ചട്ടമാണ് പ്രധാനമെന്നും മുൻമന്ത്രി വി.എസ്.സുനില്‍കുമാർ തടസവാദമുന്നയിച്ചു. തുടർന്നാണ് പദ്മജയും ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലുമുള്‍പ്പെടെയുള്ളവരെ പുറത്തേക്ക് പോകാൻ വരാണാധികാരികൂടിയായ ആർ.ഡി.ഒ വിനോദ് രാജ് ആവശ്യപ്പെട്ടത്.
പത്രികനല്‍കിയത് മുഹൂർത്ത ശേഷം
ആലങ്കോട് ലീലാകൃഷ്ണൻ പത്രിക സമർപ്പിച്ച ശേഷം 11.50നാണ് പുറത്തിറങ്ങിയത്. തുടർന്ന് പത്രിക സമർപ്പണത്തിന് കയറിയ പദ്മജയ്‌ക്ക് മുഹൂർത്തം കഴിയും മുമ്പ് നല്‍കാനായില്ല. ഒപ്പുകളും മറ്റും പരിശോധിച്ച ശേഷമാണ് പത്രിക സ്വീകരിച്ചത്. ഇതിന് സമയമെടുത്തതോടെയാണ് മുഹൂർത്തം മുടങ്ങിയത്.
Comments
0 comment