menu
മൂവാറ്റുപുഴയിൽ പെട്രോൾ ബോംബാക്രമണം : വൻ ദുരന്തം ഒഴിവായി
മൂവാറ്റുപുഴയിൽ പെട്രോൾ ബോംബാക്രമണം : വൻ ദുരന്തം ഒഴിവായി

Advertisement

Flotila

Contact us to Advertise here

മൂവാറ്റുപുഴ : നഗരത്തെ നടുക്കിയ പെട്രോൾ ബോംബാക്രമണത്തിൽ വൻ ദുരന്തം തലനാരിഴയ്ക്ക് ഒഴിവായി. കൊച്ചി സമീപത്തെ മൂവാറ്റുപുഴയിൽ യൂസ്ഡ് കാർ ഷോറൂമിനും ബേക്കറിക്കും നേരെ മൂന്ന് പെട്രോൾ ബോംബുകളാണ് അജ്ഞാത യുവാവ് എറിഞ്ഞത്.

കാറിലെത്തിയ പ്രതിയാണ് ആക്രമണം നടത്തിയത്. ബീയർ കുപ്പികളിൽ പെട്രോൾ നിറച്ച് തിരിയിട്ട് തയ്യാറാക്കിയ ബോംബുകളായിരുന്നു ഉപയോഗിച്ചത്. കുപ്പികൾ പൊട്ടിയെങ്കിലും പെട്രോൾ പുറത്തേക്ക് ഒഴുകിയതിനാൽ വലിയ തീപിടിത്തം ഉണ്ടായില്ല.


തീപിടുത്തം ഉണ്ടാക്കാൻ പ്രതി സിഗരറ്റ് കത്തിച്ച് എറിഞ്ഞെങ്കിലും അത് ഫലപ്രദമായില്ല. പിന്നീട് വൈകുന്നേരം വീണ്ടും സ്ഥലത്തെത്തിയ ഇയാൾ ബോംബ് എറിഞ്ഞെങ്കിലും ചെറിയ തീപിടിത്തം മാത്രമാണ് ഉണ്ടായത്.


മൂന്ന് ബോംബുകളും കൃത്യമായി പൊട്ടിത്തെറിച്ചിരുന്നെങ്കിൽ സമീപത്തെ കടകളും വീടുകളും കത്തി നശിച്ചേനെയെന്ന് അധികൃതർ പറഞ്ഞു.


സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു.

What's your reaction?

Comments

http://keralatimes.in/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations