menu
മൂവാറ്റുപുഴയ്ക്ക് ചരിത്രമായി ജോയ്സ് മേരിയുടെ ഓണം 45 വർഷങ്ങൾക്കുശേഷം നഗരത്തിൽ ആഘോഷത്തിന് പുതുചരിത്രം
മൂവാറ്റുപുഴയ്ക്ക് ചരിത്രമായി ജോയ്സ് മേരിയുടെ ഓണം 45 വർഷങ്ങൾക്കുശേഷം നഗരത്തിൽ ആഘോഷത്തിന് പുതുചരിത്രം

Advertisement

Flotila

Contact us to Advertise here

മൂവാറ്റുപുഴ : നഗരമാതാവ് ജോയ്സ് മേരി ആന്റണിയുടെ നേതൃത്വത്തിൽ മൂവാറ്റുപുഴയിൽ അരങ്ങേറുന്ന ഓണാഘോഷം നഗരത്തിന്റെ ഉത്സവചരിത്രത്തിൽ പുതിയൊരു അധ്യായം കുറിക്കുന്നു.

കൗൺസിലർമാരും ഹെൽത്ത് വിഭാഗവും ഒപ്പം ചേർന്ന് ഒരുക്കങ്ങൾക്ക് കരുത്തേകുന്നു. ഓണാഘോഷത്തിന്റെ സ്വാഗതസംഘം ഉദ്ഘാടനം ജില്ലാ കളക്ടർ പ്രിയങ്ക നിർവഹിച്ചു.


ബഹുമാനപ്പെട്ട മുഖ്യമന്ത്രി വി.ഡി. സതീശൻ ആഘോഷത്തിന് ഉദ്ഘാടനം നിർവഹിച്ച് മൂവാറ്റുപുഴയുടെ വികസനസ്വപ്നങ്ങൾക്ക് പ്രതീക്ഷ പകർന്നപ്പോൾ, ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാന്റെ ആവേശകരമായ വാക്കുകൾ വേദിയെ ഉണർത്തി.


മൂവാറ്റുപുഴയിലെ ജനകീയ പരിപാടികളിലെ നിറസാന്നിധ്യമായ ഡീൻ കുര്യാക്കോസ് എംപി, ഡോ. മാത്യു കുഴൽനാടൻ എംഎൽഎ, മുൻ എംഎൽഎമാരായ ജോസഫ് വാഴക്കൻ, ജോണി നെല്ലൂർ എന്നിവരുടെ സാന്നിധ്യം വേദിയെ സമ്പന്നമാക്കി. ചലച്ചിത്രതാരം ഭാമയുടെ ഓണപ്പാട്ടും, കസവ് ഫാഷൻ ഷോയും ഡിജെ സംഗീതവും ആഘോഷത്തിന് മിഴിവേകി.


കൺവീനർ പി.പി. എൽദോസും വൈസ് ചെയർമാൻ സലാമും പിന്തുണയുമായി ജോയ്സ് മേരി ആന്റണിക്കൊപ്പം സജീവമായി രംഗത്തുണ്ട്. കൂട്ടായ്മയുടെ കരുത്തിൽ നഗരത്തിന്റെ ഓണം ജനകീയ മഹോത്സവമായി മാറുകയാണ്.


ആഗസ്റ്റ് 27ന് ത്രിവേണി സംഗമത്തിൽ വള്ളംകളിയും ഹെലികോപ്റ്ററിൽ ആകാശപുഷ്പവൃഷ്ടിയും അരങ്ങേറും. പ്രശസ്ത ചലച്ചിത്രതാരം ജയസൂര്യയും സംവിധായകൻ ജൂഡ് ആന്റണിയും മുഖ്യാതിഥികളാകും.


ജാതി-മത-വർണ വ്യത്യാസങ്ങൾ മറന്ന് ഒരു മനസ്സായി നഗരം ആഘോഷിക്കുമ്പോൾ, ജോയ്സ് മേരി ആന്റണിയുടെ നേതൃത്വത്തിൽ വിരിയുന്ന ഈ ഓണം മൂവാറ്റുപുഴയുടെ നെറുകയിൽ ചാർത്തുന്ന അഭിമാനത്തിന്റെ തിലകക്കുറിയായി മാറും.

What's your reaction?

Comments

http://keralatimes.in/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations