Advertisement
Contact us to Advertise here
കോയമ്പത്തൂരിലെ ഗംഗ ആശുപത്രിയിൽ Spine Surgery-ക്കായുള്ള അപ്പോയിന്റ്മെന്റ് ലഭിക്കുന്നതിന് കാലതാമസം നേരിട്ടതിനെ തുടർന്നാണ് വിഷയം കെ. സി. വേണുഗോപാൽ എം.പിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. വിഷയം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ എം.പി. ബന്ധപ്പെട്ടവരുമായി ഇടപെട്ട് അടുത്ത ദിവസം തന്നെ അപ്പോയിന്റ്മെന്റ് ലഭ്യമാക്കുന്നതിനും ശസ്ത്രക്രിയയ്ക്കാവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനും നിർദ്ദേശം നൽകി.
ചികിത്സാ നടപടികൾ വേഗത്തിൽ പൂർത്തിയാക്കുന്നതിനായി വിഷയം നേരിട്ട് ഫോളോഅപ്പ് ചെയ്യാൻ കോയമ്പത്തൂരിലെ ഒരു നേതാവിനെ ചുമതലപ്പെടുത്തുകയും, ആവശ്യമായ ഏകോപനം ഉറപ്പാക്കുകയും ചെയ്തു.
ശസ്ത്രക്രിയയ്ക്കായി യു.കെയിൽ നിന്ന് നാട്ടിലെത്തിയ രോഗിക്ക് സമയബന്ധിതമായി ചികിത്സാ നടപടികളിലേക്ക് കടക്കാൻ കഴിഞ്ഞത് വലിയ ആശ്വാസമായി. അടിയന്തര സാഹചര്യം മനസ്സിലാക്കി കെ. സി. വേണുഗോപാൽ എം.പി. നടത്തിയ ഇടപെടലും തുടർനടപടികൾക്കുള്ള നിർദ്ദേശവും രോഗിക്കും കുടുംബത്തിനും ഏറെ സഹായകരമായി.
വിഷയം കെ. സി. വേണുഗോപാൽ എം.പിയുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിനും ആവശ്യമായ ഇടപെടലിലേക്ക് എത്തിക്കുന്നതിനും നേതൃത്വം നൽകിയത് PRF സംസ്ഥാന വർക്കിങ് പ്രസിഡന്റ് ശ്രീ. ശരൺദേവ് പൊന്നാടാണ്.
ജനങ്ങളുടെ അടിയന്തര ആവശ്യങ്ങളിൽ ഇടപെട്ട് സാധ്യമായ സഹായങ്ങൾ ഉറപ്പാക്കുകയാണ് People’s Relief Forum (PRF) ലക്ഷ്യമിടുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.
Comments
0 comment