menu
എപിജെ അബ്ദുൽ കലാം സ്റ്റഡി സെൻ്ററിൻ്റെ മികച്ച ജീവകാരുണ്യ പ്രവർത്തകനുള്ള കേരളിയം പുരസ്കാരം എം പി മുഹമ്മദ് കോയക്ക്
എപിജെ അബ്ദുൽ കലാം സ്റ്റഡി സെൻ്ററിൻ്റെ മികച്ച ജീവകാരുണ്യ പ്രവർത്തകനുള്ള കേരളിയം പുരസ്കാരം എം പി മുഹമ്മദ് കോയക്ക്

Advertisement

Flotila

Contact us to Advertise here

മലപ്പുറം : എപിജെ അബ്ദുൽ കലാം സ്റ്റഡി സെൻ്ററിൻ്റെ മികച്ച ജീവകാരുണ്യ പ്രവർത്തകനുള്ള 'കേരളീയം ' പുരസ്കാരത്തിന് തിരഞ്ഞെടുത്തത് ലീഗ് ദേശീയ അസിസ്റ്റൻ്റ് സെക്രട്ടറിയും ഖിദ്മത്ത് കോളേജ് ചെയർമാനുമായ മലപ്പുറം ജില്ലയിലെ തിരുനാവായ സ്വദേശി എം പി മുഹമ്മദ് കോയക്ക്.

നോർത്ത് ഇന്ത്യൻ ഗ്രാമങ്ങളിൽ നടത്തിയിട്ടുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളാണ് ' കേരളീയം ' പുരസ്കാരം ലഭിക്കുവാൻ കാരണമായത്.


മീഡിയ ആൻഡ് ജേർണലിസ്റ്റ് വർക്കേഴ്സ് യൂണിയൻ ദേശീയ വർക്കിംഗ് പ്രസിഡൻ്റും ന്യൂസ് 99 ചാനൽ ചെയർമാനുമാണ് എംപി മുഹമ്മദ് കോയ.


കേരളീയം പുരസ്കാരം വിതരണം 2025 നവംബർ 1 ശനിയാഴ്ച വൈകിട്ട് 4 മണിക്ക് തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ വെച്ച് നടക്കുന്ന ചടങ്ങിൽ നടക്കും.


ചടങ്ങിൽ മന്ത്രിമാർ, എംഎൽഎ മാർ,കലാ സാംസ്കാരിക സാമൂഹിക മാധ്യമ രംഗത്തുള്ളവർ അടക്കം നിരവധി ആളുകൾ പങ്കെടുക്കും.


മുൻ രാഷ്ട്രപതിയും ബഹിരാകാശ ശാസ്ത്രജ്ഞമായ ഡോ. എപിജെ അബ്ദുൽ കലാം അവർകളുടെ സ്മരണാർത്ഥം കല സാംസ്കാരിക ജീവകാരുണ്യ ശാസ്ത്ര വിദ്യാഭ്യാസ മേഖലകളിൽ തിരുവനന്തപുരം പ്രധാന കേന്ദ്രമായി കഴിഞ്ഞ എട്ടുവർഷമായി പ്രവർത്തിക്കുന്ന സംഘടനയാണ് ഡോ.എപിജെ അബ്ദുൽ കലാം സ്റ്റഡി സെൻ്റർ.

What's your reaction?

Comments

https://keralatimes.in/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations