Advertisement
Contact us to Advertise here
ഇടുക്കി : ഇടുക്കി അടിമാലിക്ക് സമീപം കൂമ്പൻ പാറയിലെ ദേശീയ പാതയില്‍ മണ്ണിടിച്ചില്‍. അപകടാവസ്ഥയില്‍ ഉണ്ടായിരുന്ന മണ്ണ് താഴേക്ക് പതിക്കുകയായിരുന്നു.
ഒരു കുടുംബം മണ്ണിനടിയില്‍ കുടുങ്ങി കിടക്കുന്നു എന്നാണ് വിവരം. ബിജു എന്നയാളും ഭാര്യ സന്ധ്യയുമാണ് കുടുങ്ങിക്കിടക്കുന്നത്. പൊലീസും ഫയർ ഫോഴ്സും സംഭവ സ്ഥലത്തേക് എത്തി രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്.
അടിമാലി ഉന്നതിയില്‍ നിന്നും കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റിയിരിക്കുകയാണ് നിലവില്‍. ഉന്നതിക്ക് മുകള്‍ ഭാഗത്തായി വലിയ വിള്ളല്‍ രൂപപ്പെട്ടിട്ടുണ്ട്. സുരക്ഷ മുൻനിർത്തിയാണ് അടിമാലി ഗവണ്‍മെന്‍റ് സ്കൂളില്‍ ക്യാമ്പ് തുറന്നത്.
Comments
0 comment