
Advertisement

Contact us to Advertise here
തിങ്കളാഴ്ച രാവിലെ 10 മണിക്ക് ആരംഭിക്കുന്ന പ്രോഗ്രാം ഉദ്ഘാടനം നിർവഹിക്കുന്നത് മുൻ ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീ പി. സി. സിറിയക്കാണ്. മുഖ്യപ്രഭാഷണം പ്രശസ്ത ആത്മീയ പ്രഭാഷകനും അത്രൈദ ആശ്രമം മഠ അധിപധി സ്വാമി ഗുരുശ്രീ അവതരിപ്പിക്കും.
രാജ വ്യവസ്ഥകളിൽ നീന്ന് മാറിയ ജനാധികാര ജനാധിപത്യം എന്ന പുതുചിന്താഗതിയുടെ പശ്ചാത്തലത്തിലാണ് സദസ് സംഘടിപ്പിച്ചിരിക്കുന്നത്. ഭരണകൂടാധിപത്യവും പക്ഷപാതിത്വവും അഴിമതിയും മൂലം ജനാധിപത്യത്തിന്റെ യാഥാർത്ഥ്യം നഷ്ടപ്പെടുന്ന സാഹചര്യത്തിൽ , പൗരന്റെ പങ്കുചേർക്കലിലൂടെ നീതി ഉറപ്പാക്കുന്ന നവ മാതൃകയാണ് സമ്മേളനത്തിൽ വിശദമായി അവതരിപ്പിക്കപ്പെടുന്നത്. നീതിബോധമുള്ള പൗരന്മാരുടെ ബോധോദയത്തിനു സംഭാവന നൽകുന്ന സംഗമമായിരിക്കും സദസ് എന്ന് പ്രോഗ്രാം കൺവീനർ പ്രൊ. ഡോ. റോയി എ. ഒ.യും സെക്രട്ടറി ചഞ്ചൽ ഗോപിനാഥും അറിയിച്ചു.
Comments
0 comment