Advertisement
Contact us to Advertise here
കാസര്‍കോട് : കാസര്‍കോട് പൈവളിഗയില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയെയും അയല്‍വാസിയായ യുവാവിനെയും മരിച്ച നിലയില്‍ കണ്ടെത്തി.
15 കാരി ശ്രേയ , ഇവരുടെ അയല്‍വാസിയായ പ്രദീപ് ( 42 ) എന്നിവരെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയെ കാണാതായ സംഭവത്തില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയ്.
പെണ്‍കുട്ടിക്കൊപ്പം കാണാതായ പ്രദീപിനെതിരെ ആരോപണവുമായി മാതാപിതാക്കള്‍ രംഗത്തെത്തിയിരുന്നു. ഇരുവരുടെയും മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫായത് ഒരേയിടത്ത് നിന്നായിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ തെരച്ചിലിലാണിപ്പോള്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പൈവളിഗയിലെ പ്രിയേഷ് - പ്രഭാവതി ദമ്പതികളുടെ മകളാണ് ശ്രേയ. മൂന്നാഴ്ച മുമ്പാണ് ശ്രേയയെ കാണാതായത്.
Comments
0 comment