Advertisement
Contact us to Advertise here
പ്രമുഖ സാഹിത്യകാരന്മാരും ഗായകരും ഒത്തുചേർന്ന സാംസ്കാരിക സമ്മേളന ചടങ്ങിൽ അസീസ് കുന്നപ്പിള്ളി അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കോ - ഓർഡിനേറ്റർ സിജു വളവിൽ സ്വാഗതം ആശംസിച്ചു. “ വയലാർ കവിതകൾ ഒരു അവലോകനം ” എന്ന വിഷയത്തിൽ യുവ കഥാകൃത്ത് പോയാലി സക്കീർ ഹുസൈൻ മുഖ്യപ്രഭാഷണം നടത്തി. പുതിയകാല എഴുത്തുകാരി ശ്രീമതി ബിജിലി പ്രബിൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.
വയലാറിന്റെ ഗാനങ്ങളുടെ മാസ്മരികത ഉണർത്തി പ്രമുഖ ഗായകർ അവതരണങ്ങൾ നടത്തി. എയ്ഞ്ചൽ വോയിസ് ഫെയിം ജോസ് മൂവാറ്റുപുഴയുടെ ആലാപനത്തോടെയാണ് ഗാനസന്ധ്യ ആരംഭിച്ചത്. ഉബൈദ് മുവാറ്റുപുഴ, അഫ്സൽ , എ.കെ. പ്രസാദ് , സൂരജ് വാരപ്പെട്ടി , കെ.എം. ഷംസുദ്ദീൻ, ജമാൽ ആക്കോത്ത് , തുടങ്ങിയവർ വയലാറിന്റെ അനശ്വര ഗാനങ്ങൾ ആലപിച്ച് ശ്രോതാക്കളെ മനോഹര ഓർമകളിലേക്ക് കൊണ്ടുപോയി.
അനു പോൾ , സമീർ പാണ്ഡ്യാരപ്പിള്ളി , ഷെയ്ക്ക് മൊഹിയുദ്ധീൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. വയലാർ സ്മരണകൾ ഉണർത്തി സംഘടിപ്പിച്ച പരിപാടി ഹൃദ്യവും അവിസ്മരണീയവുമായ അനുഭവമായി ശ്രോതാക്കൾക്ക്.
Comments
0 comment