Advertisement
Contact us to Advertise here
റിപ്പബ്ലിക് ഓഫ് പബ്ലിക് പവർ ഇന്ത്യ ( റോപ്പ് - ഇന്ത്യ ) യുടെ ആഭിമുഖ്യത്തിലും ആശിർവാദത്തിലും കേരളത്തിലുള്ള കാർഷിക സംഘടനകൾ, സാമൂഹിക പരിസ്ഥിതി സംഘടനകൾ നീതിദ ബോധ്യത്തിനായി കൈകോർക്കുന്നു. പ്രസ്തുത സഖ്യം ഈ വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് അതിന്റെ നേതാക്കൾ എറണാകുളം പ്രസ് ക്ലബ്ബിൽ വച്ച് നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു.
ജനാധികാര ജനാധിപത്യം എന്ന നൂതന രാഷ്ട്രീയ തത്വശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ രൂപംകൊണ്ട സംഘടനയാണ് റോപ്പ് - ഇന്ത്യ. ജനാധികാര ജനാധിപത്യം എന്ന തത്വശാസ്ത്രത്തിന്റെ ഉപജ്ഞാതാവും അത്രയിത ആശ്രമത്തിന്റെ ആചാര്യനും ആയ സ്വാമി ഗുരുശ്രീ ജനശബ്ദം എന്ന കാർഷിക സംഘടനയുടെ നേതാവ് ശ്രീ ജോയ് ജോസഫ് മുക്കംതോട്ടത്തിന് കൈമാറി *റോപ്പ് - ഇന്ത്യ* യുടെ പ്രകടനപത്രിക പ്രകാശനം ചെയ്തു.
ജനാധികാര ജനാധിപത്യത്തിൽ ഭരിക്കുന്നവരും ഭരിക്കപ്പെടുന്നവരും എന്നിങ്ങനെ രണ്ടു തട്ടില്ല, അത് രാജഭരണത്തിന്റെ ഗതിവിഗതികളാണ്. ഇന്ന് ജനാധിപത്യത്തിലുള്ള ദുഷിച്ച വഴക്കം തുടരുന്നുണ്ട്. ജനാധികാരത്തിൽ പൗരാധികാരമാണ് പരമപ്രധാനം. ഇന്നുള്ള വോട്ടവകാശം പരമാധികാരമല്ല.
പൗരന്മാരെ യാചകരാക്കുകയും നേതാക്കൾ അധികാരികളായി ചമയുകയും ആണ്. ഈ ദുർഗതി തുടർന്ന് വകവച്ചു കൊടുക്കുവാൻ കഴിയുകയില്ല. ജനാധികാര ജനാധിപത്യം പൗരാധികാരത്തിന്റെ മഹനീയതയാണ് വിളംബരം ചെയ്യുന്നത്.
ഭരണകൂടത്തിൽ നിന്ന് അധികാരം നീക്കം ചെയ്യുകയും പൗരന്മാരിൽ അത് നിക്ഷേപിക്കുകയുമാണ് ജനാധികാര ജനാധിപത്യം. അല്ലാതെയുള്ള ഇന്നത്തെ ക്രമം രാജാധികാരം തന്നെയാണ്. ആയതിന് ശാശ്വതമായ മാറ്റം വരുത്തണമെന്ന് സ്വാമി ഗുരുശ്രീ ഉദ്ബോധിപ്പിച്ചു.
എൻ ജെ മാത്യു ( റിട്ടേഡ് വിംഗ് കമാൻഡർ ), അഡ്വക്കേറ്റ് സോനു അഗസ്റ്റിൻ, ശിവ മാക്രോ, റോജർ സെബാസ്റ്റ്യൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Comments
0 comment