Advertisement
Contact us to Advertise here
ബാക്കിയുള്ള ജില്ലകളില്‍ ഡിസംബര്‍ 11 നാണ് പോളിങ്. വേട്ടെണ്ണല്‍ ഡിസംബര്‍ 13 നായിരിക്കും.
കേരളത്തില്‍ പെരുമാറ്റ ചട്ടം നിലവില്‍ വന്നു. ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടക്കാത്ത മട്ടന്നൂര്‍ നഗരസഭാ പരിധിയിലും പെരുമാറ്റച്ചട്ടം ബാധകമാണ്. എല്ലാവരും സുഗകരമായ രീതിയില്‍ വോട്ടെടുപ്പ് പൂര്‍ത്തിയാക്കാന്‍ സഹകരിക്കണം എന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
കേരളത്തില്‍ 941 ഗ്രാമ പഞ്ചായത്തുകളാണുള്ളത്. കോര്‍പറേഷനുകള്‍ ആറെണ്ണമാണ്. നഗരസഭകള്‍ 87 എണ്ണമുണ്ട്. 14 ജില്ലാ പഞ്ചായത്തുകളും 152 ബ്ലോക്ക് പഞ്ചായത്തുകളുമുണ്ട്.
രാവിലെ ഏഴ് മണിക്ക് പോളിങ് തുടങ്ങും. വൈകീട്ട ആറ് മണിവരെ പോളിങ് തുടരും. എല്ലാ പോളിങ് ബൂത്തിലും അടിസ്ഥാന സൗകര്യം ഒരുക്കുമെന്ന് കമ്മീഷന്‍ അറിയിച്ചു.
തിരഞ്ഞെടുപ്പ് തിരച്ചറിയല്‍ കാര്‍ഡ് , പാസ്‌പോര്‍ട്ട് , പാന്‍കാര്‍ഡ് , ഡ്രൈവിങ് ലൈസന്‍സ് , എസ്‌എസ്‌എല്‍സി ബുക്ക് , പ്രധാന ബാങ്കുകള്‍ നല്‍കുന്ന ഫോട്ടോ പതിച്ച പാസ്ബുക്കുകള്‍ എന്നിവയെല്ലാം തിരച്ചറിയല്‍ രേഖയായി കണക്കാക്കും.
ഡിസംബർ - 9 ന്
തിരുവനന്തപുരം , കൊല്ലം , പത്തനംതിട്ട, ഇടുക്കി , എറണാകുളം , ആലപ്പുഴ, കോട്ടയം
ഡിസംബർ - 11 ന്
തൃശ്ശൂർ , പാലക്കാട് , മലപ്പുറം , കോഴിക്കോട്, കണ്ണൂർ , വയനാട് , കാസർഗോഡ്.
Comments
0 comment