
Advertisement

Contact us to Advertise here
മുവാറ്റുപുഴ കീച്ചേരിപടി ഭാഗത്ത് മൊബൈൽ ഷോപ്പിൽ നിന്ന് മൊബൈൽ ഫോൺ മോഷ്ടിച്ചയാൾ പിടിയിൽ
മുവാറ്റുപുഴ കീച്ചേരിപടി ഭാഗത്ത് മൊബൈൽ ഷോപ്പിൽ നിന്ന് മൊബൈൽ ഫോൺ മോഷ്ടിച്ചയാൾ പിടിയിൽ. മുളവൂർ പായിപ്ര സൊസൈറ്റിപടി ഭാഗത്ത് ചൂരചേരിയിൽ വീട്ടിൽ വിഷ്ണുദേവ് (22)നെയാണ് മുവാറ്റുപുഴ പോലീസ് പിടികൂടിയത്. പ്രതി ജില്ലയിൽ നിരവധി മോഷണ,കഞ്ചാവ് കേസിൽ ഉൾപെട്ടിട്ടുണ്ട്. കെട്ടിടനിർമാണം നടക്കുന്ന സ്ഥലത്ത് നിന്ന് മൊബൈൽ ഫോൺ മോഷ്ടിച്ചതിന് പുത്തൻകുരിശ് സ്റ്റേഷനിൽ അടുത്തിടെ പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു. ഇൻസ്‌പെക്ടർ എംകെ സജീവിന്റെ നേതൃത്വത്തിൽ എസ്ഐ വി കെ ശശികുമാർ, എഎസ്ഐ സി.എം രാജേഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
Comments
0 comment