menu
സാജൻ സ്കറിയയെ ഇല്ലാതാക്കിയാൽ സത്യങ്ങൾ ഇല്ലാതാവുകയില്ല എം.ജെ.ഡബ്ലി.യു
സാജൻ സ്കറിയയെ ഇല്ലാതാക്കിയാൽ സത്യങ്ങൾ ഇല്ലാതാവുകയില്ല എം.ജെ.ഡബ്ലി.യു

Advertisement

Flotila

Contact us to Advertise here

കൊച്ചി : അഭിപ്രായ സ്വാതന്ത്ര്യത്തിനും മാധ്യമ സ്വാതന്ത്ര്യത്തിനും രക്തമൊഴുക്കേണ്ടി വന്ന കേരളത്തിലെ ഒടുവിലത്തെ ഉദാഹരണമാണ് മാധ്യമകേരളം ഇപ്പോൾ കണ്ടു കൊണ്ടിരിക്കുന്നത്.

ബഷിർ എന്ന മാധ്യമ പ്രവർത്തകനെ വാഹനം ഇടിപ്പിച്ചു കൊന്നയാളുകൾ തന്നെ ഭരണകൂടത്തിൻ്റെ ഭാഗമായി ഇപ്പോഴും നിലകൊള്ളുന്നത് സാക്ഷര കേരളത്തിന് അപമാനകരമായ കാര്യമാണെന്ന് അറിയാത്തവരല്ല മലയാളികൾ.


മറ്റൊരു മാധ്യമ പ്രവർത്തകനായ പ്രദീപിനെ വാഹനം ഇടിപ്പിച്ചു കൊന്ന കേസ് ദുരുഹമായി ഇന്നും അവശേഷിപ്പിക്കാനോ വാടക കൊലയാളിയായ് ഒരാളെ കാണിക്കാനും ഭരണകൂടത്തിന് സഹായകമായി കൊല്ലത്തെ ഉണ്ണിത്താൻ എന്ന മാധ്യമ പ്രവർത്തകൻ്റെ കഥയും വ്യത്യസ്തമല്ല ,  ഒടുവിൽ ഇതാ മറ്റൊരു വാഹനമിടിപ്പിച്ചു കൊല്ലാൻ ശ്രമിച്ചതും ഈ കേരളത്തിൽ തന്നെ , ഓരോ മാധ്യമത്തിനും അവരുടെതായ രാഷ്ട്രീയമുണ്ട് അത് ജനാധിപത്യപരമായി തന്നെ പ്രതിരോധിക്കാൻ കോടതികളുമുണ്ട് , 


എന്നാൽ തങ്ങൾക്കിഷ്ടമല്ലാത്ത രസിക്കാത്ത സത്യങ്ങൾ പറഞ്ഞാൽ അവരെ ശാരീരികമായി തന്നെ മറുപടി പറയുക എന്നത് ജനാധിപ്ത്യ രീതിയല്ല , ജനകീയ കോടതി , രാഷ്ട്രീയ കോടതി ഇതൊക്കെ ഒരു വിഭാഗം സ്വയമേ ആവുന്നതിൻ്റെ നേർക്കാഴ്ചയാണിത് മറുനാടൻ ഷാജനെ നിയമപരമായി ഇല്ലാതാക്കാൻ കഴിയില്ലെന്ന കാര്യം തിരിച്ചറിഞ്ഞപ്പോൾ ആ ശബ്ദം പുറപ്പെടുവിക്കുന്ന വ്യക്തിയെ തന്നെ ഇല്ലാതാക്കാനുള്ള ശ്രമം നാളെ ഓരോ മാധ്യമ പ്രവർത്തകനും അഭിമുഖീകരിക്കേണ്ടി വരുന്ന കാലം വിദൂരമല്ല, ഒരു കാര്യം വ്യക്തമാണ് മേൽ പറഞ്ഞ രക്തസാക്ഷികൾ ആരും തന്നെ  രാജ്യദ്രോഹ കുറ്റം ചെയ്തവരല്ല ജനാധിപത്യത്തിൻ്റെ നാലാംതൂണെ ന്നവകാശപ്പെടുന്ന മാധ്യമത്തിലൂടെ തികച്ചും ജനാധിപത്യപരമായി തന്നെ ഭരണകൂട ഭീകരതക്കും അത് നിയന്ത്രിക്കുന്ന പാർട്ടിക്കാരുടെ പുഴുക്കുത്തുകളെ തുറന്നു കാണിക്കുക മാത്രമാണ് ചെയ്തത് , ഇവരുടെ ആയുധം വാളും ബോംബും അല്ലായിരുന്നു. പേനയും നാവും മാത്രമായിരുന്നു.


അതിനെയാണ് അക്രമികൾ സദാചാര രാഷ്ട്രീയ ഗുണ്ടകൾ ഇല്ലാതാക്കി കൊണ്ടിരിക്കുന്നത് എന്നിട്ടും മാധ്യമ മേഖലയിൽ ജോലി എടുക്കുന്ന ചില നപുംസകങ്ങൾ ന്യായവാദങ്ങളും അപവാദങ്ങളും പ്രചരിപ്പിക്കയാണ് , ഇതിനെതിരെ പത്രപ്രവർത്തകർ ഒന്നിക്കേണ്ടിയിരിക്കുന്നു. മാധ്യമ പ്രവർത്തനം വേറെ രാഷ്ട്രീയ പ്രവർത്തനം വേറെ , മാധ്യമ പ്രവർത്തനം ജിവിത ചര്യയാക്കിയവർ ഈ അനീതിക്കെതിരെ ഒന്നിക്കണമെന്ന് മീഡിയ ആൻ്റ് ജേർണലിസ്റ്റ് വർക്കേഴ്സ് യൂണിയൻ ആവശ്യപ്പെടുകയാണ്


അഭിപ്രായ സ്വാതന്ത്ര്യത്തെ കുറിച്ചും മാധ്യമ സ്വാതന്ത്ര്യത്തെ കുറിച്ചും വാതൊരാതെ പ്രസംഗിക്കുന്ന ഇടതുപക്ഷ സർക്കാരിൻ്റെയും പാർട്ടിയുടെയും ഭാഗത്ത് നിന്ന് നിരന്തരം ഉണ്ടാകുന്ന ഇത്തരം പ്രവണതയെ രാഷ്ട്രീയം മറന്ന് എല്ലാ മാധ്യമ പ്രവർത്തകരും പ്രതികരിക്കണം. ഷാജന് നേരെയുണ്ടായ അക്രമം അവസാനത്തെത് ആയിരിക്കണം സർക്കാർ സംവിധാനം ഈ വിഷയം ഗൗരവമായി എടുത്ത് സംസ്ഥാനത്തെ മാധ്യമ പ്രവർത്തകരുടെ ജീവന് സംരക്ഷണം ഉറപ്പാക്കണമെന്ന് ആലുവയിൽ കൂടിയ മീഡിയ ആന്റ് ജേർണലിസ്റ്റ് വർക്കേഴ്സ് യൂണിയൻ യോഗത്തിൽ നാഷണൽ പ്രസിഡൻറ് അജിത ജയ്ഷോർ കേന്ദ്ര സംസ്ഥാന സർക്കാരുകളോട് അടിയന്തര പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.



യോഗത്തിൽ , ദേശീയ സംസ്ഥാന നേതാക്കളായ അജിത ജയ്ഷോർ , രവിന്ദ്രൻ ബി.വി , വിപിൻ കുമാർ , ഡോ : ഷാജഹാൻ , കാവ്യ അന്തർജനം , ബേബി. കെ ഫിലിപ്പോസ് , അനിത , രഞ്ജിനി ജോസ് , റാഫി തിരൂർ , സാജു തറനിലം , ഷെയ്ക്ക് മൊഹിയുദ്ദുൻ , ജാക്സൺ ഫ്രാൻസിസ് തുടങ്ങിയവർ സംസാരിച്ചു

What's your reaction?

Comments

https://keralatimes.in/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations