menu
ആം ആദ്മി പാർട്ടിയുടെ കരുത്തുറ്റ യുവ നേതാവും നിലവിലെ സംസ്ഥാന ഒബ്സർവറുമായ അരുൺ AR ചാത്തന്നൂർ നിയോജകമണ്ഡലത്തിൽ നിന്നും ജനവിധി തേടുന്നു.
ആം ആദ്മി പാർട്ടിയുടെ കരുത്തുറ്റ യുവ നേതാവും നിലവിലെ സംസ്ഥാന ഒബ്സർവറുമായ അരുൺ AR ചാത്തന്നൂർ നിയോജകമണ്ഡലത്തിൽ നിന്നും ജനവിധി തേടുന്നു.

Advertisement

Flotila

Contact us to Advertise here

ചാത്തന്നൂർ : സിങ്കപ്പൂർ - മലേഷ്യൻ കമ്പനിയുടെ ടെക്നോളജി കൺസൾട്ടന്റായും, സിങ്കപ്പൂർ സർക്കാരിന് സോഫ്റ്റ്‌വെയർ സേവനങ്ങൾ നൽകുന്ന ടെക്നോപാർക്കിലെ പ്രമുഖ കമ്പനിയുടെ ചീഫ് ഓപ്പറേഷൻസ് ഓഫീസറായും പ്രവർത്തിച്ച അനുഭവസമ്പത്താണ് അദ്ദേഹത്തിനുള്ളത്. ടെക്നോക്രാറ്റ് എന്ന നിലയിൽ ഭരണരംഗത്ത് നവീകരണങ്ങൾ കൊണ്ടുവരാൻ അദ്ദേഹത്തിന് കഴിവുണ്ടെന്നാണ് വിലയിരുത്തൽ.

2010 - ലെ കോമൺവെൽത്ത് ഗെയിംസ് 2010 സമയത്ത് ടെക്നിക്കൽ സപ്പോർട്ട് നൽകിയ അനുഭവത്തിനിടയിൽ പുറത്തുവന്ന അഴിമതിക്കെതിരെ ശക്തമായി പ്രതികരിച്ചതാണ് അദ്ദേഹത്തിന്റെ സാമൂഹിക ഇടപെടലുകളുടെ തുടക്കം. തുടർന്ന് 2013 - ൽ ആം ആദ്മി പാർട്ടിയുടെ അഴിമതി വിരുദ്ധ നിലപാടുകളിൽ ആകർഷിതനായി അദ്ദേഹം രാഷ്ട്രീയത്തിലേക്ക് കടന്നു.


ചാത്തന്നൂർ മണ്ഡലം സെക്രട്ടറിയായി തുടക്കം കുറിച്ച അരുൺ, ചുരുങ്ങിയ കാലയളവിൽ കൊല്ലം ജില്ലാ നേതൃത്വത്തിലേക്കും തുടർന്ന് 2016 - ൽ സംസ്ഥാന കമ്മിറ്റിയിലേക്കും ഉയർന്നു. പാർട്ടിയുടെ ഐടി, ഡിജിറ്റൽ വിഭാഗങ്ങളിൽ നിർണായക പങ്ക് വഹിച്ച അദ്ദേഹം, 2022 - ൽ അരവിന്ദ് കെജ്‌രിവാൾയുടെ കേരള സന്ദർശനം ഏകോപിപ്പിക്കുന്നതിലും പ്രധാന പങ്ക് വഹിച്ചു.


ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ എഎപി നേടിയ വിജയത്തിന് പിന്നിലെ ഇലക്ഷൻ സ്ട്രാറ്റജി വാർറൂം പ്രവർത്തനങ്ങളിലും അദ്ദേഹം സജീവ സാന്നിധ്യമായിരുന്നു. 2023 - ൽ കേരള ഘടകത്തിന്റെ ഏറ്റവും പ്രായം കുറഞ്ഞ സംസ്ഥാന ജനറൽ സെക്രട്ടറിയായി ചുമതലയേറ്റ അരുൺ, വൈദ്യുതി നിരക്ക് വർധനവ്, സോളാർ വിഷയം, പാതിവില തട്ടിപ്പ് തുടങ്ങിയ വിഷയങ്ങളിൽ നടന്ന സമരങ്ങൾ ഏകോപിപ്പിച്ചുകൊണ്ട് ശ്രദ്ധ നേടിയിട്ടുണ്ട്.


2024 - ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് “ No Vote for BJP ” ക്യാമ്പയിൻ സംസ്ഥാനത്തുടനീളം വിജയകരമായി നടപ്പിലാക്കുന്നതിലും അദ്ദേഹത്തിന്റെ നേതൃത്വത്തിന് പ്രധാന പങ്കുണ്ടായിരുന്നു. നിലവിൽ സംസ്ഥാന ഒബ്സർവർ എന്ന നിലയിൽ പാർട്ടിയെ ശക്തിപ്പെടുത്തുന്ന പ്രവർത്തനങ്ങളിൽ അദ്ദേഹം സജീവമാണ്.

What's your reaction?

Comments

http://keralatimes.in/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations