menu
ഒമാനില്‍ മിന്നല്‍പ്രളയം ; 2 മലയാളികള്‍ക്ക് ദാരുണാന്ത്യം, ഒരാളെ കാണാനില്ല, അപകടത്തില്‍പെട്ടത് തൃത്താല സ്വദേശികള്‍
ഒമാനില്‍ മിന്നല്‍പ്രളയം ; 2 മലയാളികള്‍ക്ക് ദാരുണാന്ത്യം, ഒരാളെ കാണാനില്ല, അപകടത്തില്‍പെട്ടത് തൃത്താല സ്വദേശികള്‍

Advertisement

Flotila

Contact us to Advertise here

മസ്കത്ത് : ഒമാനില്‍ മിന്നല്‍ പ്രളയത്തില്‍ 2 മലയാളികള്‍ക്ക് ദാരുണാന്ത്യം. ഒരാളെ കാണാനില്ല. തൃത്താല സ്വദേശികളായ ഷംല, യൂസഫ്, എന്നിവരാണ് മരിച്ചത്.

ഉമ്മ റംലയ്ക്ക് വേണ്ടി തെരച്ചില്‍ തുടരുകയാണ്. ഒമാനിലെ ഇൻകാസ് നേതാവ് ലുബിഷാദിന്റെ ഭാര്യയാണ് ഷംല. യൂസഫിന്റെ കുടുംബത്തോടൊപ്പോവും പെരുന്നാളിന് യാത്ര പോയതായിരുന്നു. നാലു കുട്ടികള്‍ ഉള്‍പ്പടെ 6 പേർ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു. നിസാൻ പട്രോള്‍ വാഹനം മിന്നല്‍ പ്രളയത്തില്‍ പെടുകയായിരുന്നു.


ഒമാനില്‍ അതിശക്തമായ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. 24 മണിക്കൂറിനകം ശക്തമാകുമെന്നായിരുന്നു മുന്നറിയിപ്പ്. വിവിധ ഇടങ്ങളില്‍ മഴ തുടങ്ങിയതിനെ തുടര്‍ന്ന് അമറാത്ത് - ബൗഷർ റോഡ് താല്‍ക്കാലികമായി അടച്ചു.


വാഹനയാത്രക്കാർക്ക് ജാഗ്രത നിർദേശം നല്‍കിയിട്ടുണ്ട്. വടക്കൻ, തെക്കൻ അല്‍ ബാതിന ഗവർണറേറ്റുകളിലും മസ്കറ്റിന്റെ ചില ഭാഗങ്ങളിലും ശക്തമായ ഇടിമിന്നല്‍ മഴ മേഘങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. വാദികള്‍ക്ക് അരികിലേക്ക് പോകുന്നതിനും വാഹനമോടിക്കുന്നതിനും ജാഗ്രത വേണമെന്ന് നിർദേശമുണ്ട്.

What's your reaction?

Comments

http://keralatimes.in/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations