Advertisement
Contact us to Advertise here
തെന്നടി ബസാർ വിവേകാനന്ദ റോഡിലെ വാടകവീട്ടില്‍ കഴിഞ്ഞദിവസം രാത്രി പത്തോടെയാണു യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. 10 വർഷത്തോളമായി ഒറ്റപ്പാലത്തും പരിസരപ്രദേശങ്ങളിലുമായി വാടകയ്ക്കു താമസിക്കുന്ന കുടുംബമാണ്. അസ്വാഭാവിക മരണത്തിനു കേസെടുത്ത ഒറ്റപ്പാലം പൊലീസ് അന്വേഷണം തുടങ്ങി.കൊലപാതകമാണെന്ന സംശയത്തെ തുടർന്നു ഭർത്താവ് ആത്തൂർ സ്വദേശി മണികണ്ഠനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഭർത്താവ് ആത്തൂർ സ്വദേശി മണികണ്ഠൻ നിരന്തരം മദ്യപിച്ചെത്തി വീട്ടില്‍ ബഹളമുണ്ടാക്കാറുള്ളതായി അയല്‍വാസികള്‍ പൊലീസിനോടു പറഞ്ഞു. കഴിഞ്ഞദിവസം രാത്രി ഒൻപതോടെ തൊട്ടടുത്ത റൂമിലെ താമസക്കാരാണു കൃഷ്ണവേണിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. തുടർന്നു പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. കസ്റ്റഡിയിലുള്ള ഭർത്താവിനെ പൊലീസ് ചോദ്യംചെയ്തു വരികയാണ്.
ഷൊർണൂർ ഡിവൈഎസ്പി സജു കെ.ഏബ്രഹാമിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ശാസ്ത്രീയ പരിശോധനാ വിഭാഗങ്ങളും സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം തുടങ്ങി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തൃശൂർ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. പോസ്റ്റ്മോർട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാവുകയുള്ളുവെന്നു പൊലീസ് അറിയിച്ചു. അമ്മ: കാവേരി. അച്ഛൻ: വെങ്കിടാചലം. സഹോദരങ്ങള്‍: മണികണ്ഠൻ, മലർ, സെല്‍വി, ചിന്നയ്യ.
Comments
0 comment