Advertisement
Contact us to Advertise here
തൊടുപുഴ കരിങ്കുന്നത്ത് തൊണ്ണൂറ് വർഷത്തിലധികം വേരുകളുള്ള മാത്യു സ്റ്റീഫൻ രണ്ട് പ്രാവശ്യം കേരള നിയമസഭയിൽ പ്രാഗത്ഭ്യം തെളിയിച്ച വ്യക്തിത്വം ആണ്, ഇടുക്കിയിലും, ഉടുമ്പൻചോലയിലും വൻ ഭൂരിപക്ഷതോടെ വിജയിച്ചു വന്ന മാത്യു സ്റ്റീഫൻ നിയമപഠനത്തിനിടെയാണ് ആദ്യം എം.എൽ.എ. പദവി നേടിയത്
കെ.എസ്.സി.യുടെ പ്രവർത്തനവുമായി ബന്ധപ്പെട്ടാണ് രാഷ്ട്രീയത്തിൽ പ്രവേശിച്ചതെങ്കിലും ഇടുക്കി പീരുമേടു മേഖലകളിൽ തോട്ടം തൊഴിലാളി പ്രസ്ഥാനങ്ങ ളുമായുള്ള അടുപ്പം പീരുമേടിൽ വിജയക്കൊടി പാറി ക്കാമെന്ന് പ്രതീക്ഷിക്കുന്നതോടൊപ്പം കേന്ദ്ര സർക്കാർ പദ്ധതികൾ തൊഴിലാളികളിലേക്ക് നേരിട്ട് എത്തിക്കാൻ എന്തുകൊണ്ടും യോഗ്യനായ വ്യക്തി എന്ന നിലയിലാണ് എൻ.ഡി.എ മാത്യു സ്റ്റീഫനെ പീരുമേട്ടിൽ പരീക്ഷിക്കുന്നതെങ്കിൽ, താളം തെറ്റിയ നിലയിൽ മുന്നോട്ട് പോകുന്ന നെൽകൃഷിക്കാരെ ചേർത്ത് നിർത്താൻ കുട്ടനാടു ഒരു യുവകർഷകനായ കെ.സി ജോസഫിനെയാണ് ഇത്തവണ പരീക്ഷിക്കുന്നത്.
അത് വിജയിക്കാൻ നിരവധി കാരണങ്ങളും മുന്നണി കാണുന്നുണ്ട്, മുൻ എം.എൽ.എ. ഡോക്ടർ കെ.സി ജോസഫിൻ്റെ സഹോദരനായ, കെ.സി ജോസഫിനെ തന്നെ കളത്തിലിറക്കുന്നത് നാളിതുവരെ എൻ സി.പി രാഷ്ട്രീയ പരീക്ഷണശാലയായ് കുട്ടനാടിനെ കർഷകരിൽ നിന്നകറ്റിയതിന് കൃത്യമായ മറുപടി നൽകാൻ കുട്ടനാടിൻ്റെ മനസ്സറിയുന്ന യുവകർഷകൻ തന്നെ വേണമെന്ന നിലപാടിലാണ്
കേന്ദ്ര സർക്കാറിൻ്റെ നെൽകർഷകർക്കായുള്ള പദ്ധതികൾ നേരിട്ടു തന്നെ കർഷകരിലെത്തിക്കുന്നതും ആഗോള ടൂറിസം മാപ്പിൽ കുട്ടനാടിൻ്റെ പോയ കാല ചരിത്രം ഉയർത്തി കാട്ടുന്നതോടൊപ്പം പുതിയ പദ്ധതികളിലൂടെ ആധുനിക സാങ്കേതിക കാർഷിക സർവ്വകലാശാലകളും, ജലഗതാഗത വികസനവും ഉറപ്പാക്കാൻ കെ.സി ജോസഫ് എന്തുകൊണ്ടും യോഗ്യനാണെന്നും കർഷകർ തന്നെ ആവശ്യപ്പെട്ടതിനാലാണ് അവരറിയുന്ന അവരിലൊരാളെ തന്നെ കുട്ടനാട്ടിൽ വിജയിപ്പിക്കാൻ തീരുമാനിച്ചതും
Comments
0 comment