menu
നെടുമ്പാശേരിയിലേക്കുള്ള യാത്ര ഇനി ഏറെ സുഖകരം ; 30 മിനിറ്റ് ഇടവേളയിൽ ഇലക്ട്രിക് ബസ് സർവീസ്.
നെടുമ്പാശേരിയിലേക്കുള്ള യാത്ര ഇനി ഏറെ സുഖകരം ; 30 മിനിറ്റ് ഇടവേളയിൽ ഇലക്ട്രിക് ബസ് സർവീസ്.

Advertisement

Flotila

Contact us to Advertise here

കൊച്ചി : വിവിധ മെട്രോ സ്റ്റേഷനുകളില്‍ നിന്നുള്ള ‘ മെട്രോ കണക്ട് ’ ഇലക്ട്രിക് ബസ് സര്‍വീസ് അടുത്ത ആഴ്ച ആരംഭിക്കും.

വിവിധ റൂട്ടുകളിൽ നടത്തിയ പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയായി. ആലുവ - വിമാനത്താവളം , കളമശ്ശേരി - മെഡിക്കൽ കോളേജ് , ഹൈക്കോടതി - എം ജി റോഡ് സർക്കുലർ , കടവന്ത്ര - കെ പി വള്ളോൻ റോഡ് സർക്കുലർ , കാക്കനാട് വാട്ടർ മെട്രോ - ഇൻഫോപാർക്ക് , കിൻഫ്ര പാർക്ക് , കളക്ടറേറ്റ് , എന്നീ റൂട്ടുകളിലാണ് ആദ്യഘട്ടത്തിൽ സർവീസ് നടത്തുന്നത്. 


 ആലുവ - വിമാനത്താവളം 80 രൂപയും മറ്റു റൂട്ടുകളിൽ 5 കിലോമീറ്റർ യാത്രയ്ക്ക് മിനിമം 20 രൂപയുമാണ് പൂർണ്ണമായും എയർകണ്ടീഷൻ ചെയ്ത ഇലക്ട്രിക് ബസ്സിലെ യാത്രാ നിരക്ക്. 


കൊച്ചി മെട്രോ സ്റ്റേഷനിലേക്കുള്ള ഫസ്റ്റ് മൈല്‍ - ലാസ്റ്റ് മൈല്‍ കണക്ടിവിറ്റി വര്‍ധിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് 15 ഇലക്ട്രിക് ബസുകള്‍ വാങ്ങി കൊച്ചി മെട്രോ സര്‍വീസ് നടത്തുന്നതെന്ന് കെഎംആർഎൽ മാനേജിംഗ് ഡയറക്ടർ ലോക്നാഥ് ബഹ്റ പറഞ്ഞു. 


ഏറ്റവും സുഖകരമായ യാത്രയ്ക്ക് പരിസ്ഥിതിക്ക് ഇണങ്ങുന്ന കൊച്ചി മെട്രോയിലേതിന് സമാനമായ യാത്രാ സൗകര്യങ്ങളോടെയാണ് ഇലക്ട്രിക് ബസുകൾ സജ്ജമാക്കിയിരിക്കുന്നത്. 


33 സീറ്റുകളാണ് ബസ്സിലുള്ളത് മുട്ടം , കല്ലൂർ , ആലുവ , വൈറ്റില എന്നിവിടങ്ങളിലാണ് ചാർജിങ് സ്റ്റേഷനുകൾ. ഡിജിറ്റൽ പെയ്മെൻറ് വഴിയാണ് ടിക്കറ്റിങ്. ക്യാഷ് ട്രാൻസാക്ഷനും ഉണ്ട്. യുപിഎ വഴിയും റൂപേ ഡെബിറ്റ് കാർഡ് , കൊച്ചി 1 കാർഡ് എന്നിവ വഴിയും പെയ്മെൻറ് നടത്താം. 


വിമാനത്താവളം റൂട്ടിൽ നാലു ബസ്സുകളും , കളമശ്ശേരി റൂട്ടിൽ രണ്ടു ബസ്സുകളും , ഇൻഫോപാർക്ക് റൂട്ടിൽ ഒരു ബസ്സും , കളക്ടറേറ്റ് റൂട്ടിൽ രണ്ടു ബസ്സും , ഹൈക്കോട്ട് റൂട്ടിൽ മൂന്നു ബസ്സുകളും , കടവന്ത്ര റൂട്ടിൽ ഒരു ബസ്സുമാണ് സർവീസ് നടത്തുന്നത്. 


വിമാനത്താവളം റൂട്ടിൽ തിരക്കുള്ള സമയങ്ങളിൽ 20 മിനിറ്റ് ഇടവിട്ടും തിരക്കില്ലാത്ത സമയങ്ങളിൽ 30 മിനിറ്റ് ഇടവിട്ടും സർവീസ് ഉണ്ടാകും. രാവിലെ 6 45 ന് സർവീസ് ആരംഭിക്കും രാത്രി 11നാണ് വിമാനത്താവളത്തിൽ നിന്നും ആലുവയ്ക്ക് അവസാന സർവീസ്. 


കളമശ്ശേരി - മെഡിക്കൽ കോളേജ് റൂട്ടിൽ 30 മിനിറ്റ് ഇടവിട്ട് സർവീസ് ഉണ്ടാകും. രാവിലെ 8 30 മുതൽ രാത്രി 7 30 വരെയാണ് സർവീസ്. കാക്കനാട് വാട്ടർ മെട്രോ - കിൻഫ്ര - ഇൻഫോപാർക്ക് റൂട്ടിൽ രാവിലെ 8 മണി മുതൽ വൈകിട്ട് 7 മണി വരെ 25 മിനിറ്റ് ഇടവിട്ട് സർവീസ് ഉണ്ടാകും. 


കാക്കനാട് വാട്ടർ മെട്രോ - കളക്ടറേറ്റ് റൂട്ടിൽ 20 മിനിറ്റ് ഇടവിട്ട് രാവിലെ എട്ടു മുതൽ രാത്രി 7 30 വരെ സർവീസ് ഉണ്ടാകും. ഹൈക്കോടതി - എംജി റോഡ് സർക്കുലർ റൂട്ടിൽ 10 മിനിറ്റ് ഇടവിട്ട് രാവിലെ 8:30 മുതൽ വൈകിട്ട് 7 30 വരെയും , കടവന്ത്ര കെ പി വള്ളോൻ റോഡ് - പനമ്പിള്ളി നഗർ റൂട്ടിൽ 25 മിനിറ്റ് ഇടവിട്ട് രാവിലെ 9 മുതൽ വൈകിട്ട് 7 വരെ സർവീസ് ഉണ്ടാകും.

What's your reaction?

Comments

https://keralatimes.in/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations