
Advertisement

Contact us to Advertise here
നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ പാലത്തിന്റെ കൈവരിയില്‍ ഇടിച്ചു നിന്നു: ഒഴിവായത് വന്‍ദുരന്തം
മൂവാറ്റുപുഴ: നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ പാലത്തിന്റെ കൈവരിയില്‍ ഇടിച്ചു നിന്നു. ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം.സമീപത്തുണ്ടായിരുന്ന പെട്ടിക്കട ഇടിച്ചുതകര്‍ത്താണ് പിക്പ്പ് വാന്‍ പാലത്തിന്റെ കൈവരിയില്‍ ഇടിച്ചു നിന്നത്. ദിവസേന നൂറുകണക്കിനാളുകള്‍ സഞ്ചരിക്കുന്ന ഇ.ഇ.സി മാര്‍ക്കറ്റ് ബൈപാസ് റോഡിലാണ് അപകടമുണ്ടായത്.തുടര്‍ച്ചയായി അപകടമുണ്ടാകുന്നതിനെ തുടര്‍ന്ന് രണ്ട് വര്‍ഷം മുമ്പ് നാട്ടുകാരുടെ നിരന്തരമായ ആവശ്യത്തേതുടര്‍ന്നാണ് ഇവിടെ കൈവരി സ്ഥാപിച്ചത്.പിക്കപ്പ് വാന്‍ കൈവരിയില്‍ തട്ടി നിന്നതിനാല്‍ വലിയ ദുരന്തം ഒഴിവായി.
Comments
0 comment